ശക്തമായ മഴയില്‍ വീടുകള്‍ തകര്‍ന്നു
പൂച്ചാക്കല്‍:മഴയെ തുടര്‍ന്ന് വീടുകള്‍ തകര്‍ന്നു.
പാണാവള്ളി പഞ്ചായത്ത് 10 ാംവാര്‍ഡ് വാരിക്കാട്ട് പുരുഷോത്തമന്റെ വീട്,മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചെമ്പകശ്ശേരി അരവിന്ദാക്ഷന്റെ വീടുകള്‍ എന്നിവയാണ് തകര്‍ന്നത്. കഴിഞ്ഞ രാത്രിയിലെ കാറ്റിലും മഴയിലുമായിരുന്നു സംഭവം.
പുരുഷോത്തമന്റെ വീടിന്റെ തൂണുകള്‍ ഒടിഞ്ഞു വീഴുകയായിരുന്നു. ചെറിയ വീടായിരുന്നു. ഇപ്പോള്‍ താമസയോഗ്യമല്ലാത്തതിനാല്‍ മറ്റൊരുവീട്ടിലേക്കു മാറി.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വീടിന് മുകളിലേയ്ക്ക് മരം വീണാണ് അരവിന്ദാക്ഷന്റെ വീട് തകര്‍ന്നത്
അതേ സമയം മഴയില്‍ ചേര്‍ത്തല അരൂക്കുറ്റി റോഡരികിലെ വീടുകളിലേക്കു വെള്ളം കയറുന്നതായി പരാതി.
റോഡിന്റെ വശങ്ങളിലെ താഴ്ചയില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിയെത്തുകയും വാഹനങ്ങള്‍ കടന്നുപോകുമ്പോഴുള്ള വേഗത്തില്‍ വെള്ളം തെറിച്ചുവീഴുകയുമാണ്.
പലരുടെയും മതിലുകളും മുറ്റങ്ങളും വെള്ളക്കെട്ടാല്‍ നിറഞ്ഞിരിക്കുകയാണ്.
പെയ്ത്തുവെള്ളം ഒഴുക്കികളയുന്നതിനും വാഹനങ്ങള്‍ വേഗം കുറച്ചുപോകുന്നതിനും നടപടി വേണമെന്നാണ് വീട്ടുടമകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."