തൊഴില്‍ രഹിത വേതനം 4.15 കോടി രൂപ വിതരണം ചെയ്തു; എംപ്ലോയ്‌മെന്റ് വഴി 731 പേര്‍ക്ക് നിയമനം
ആലപ്പുഴ: ഒരു വര്‍ഷത്തിനുള്ളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നിയമനം നല്‍കിയത് 731 പേര്‍ക്ക്. 4.15 കോടി രൂപയാണ് തൊഴില്‍രഹിത വേതനമായി വിതരണം ചെയ്തു. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ പ്രത്യേക പത്രക്കുറിപ്പിലാണ് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.പി. ഗൗതമന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കെസ്‌റു സ്വയംതൊഴില്‍ പദ്ധതി പ്രകാരം 71 പേര്‍ക്ക് 11.78 ലക്ഷം രൂപയുടെ സബ്‌സിഡി ഉള്‍പ്പെടെ 58.93 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. വിവിധോദ്ദേശ്യ സേവനകേന്ദ്രം, തൊഴില്‍ ക്ലബ് സ്വയംതൊഴില്‍ പദ്ധതികളിലൂടെ നാല് തൊഴില്‍ ക്ലബുകള്‍ക്കായി 13.95 ലക്ഷം രൂപ വായ്പ നല്‍കി. 4.66 ലക്ഷം രൂപ സബ്‌സിഡിയായി ഇവര്‍ക്ക് ലഭിച്ചു.
അശരണരായ സ്ത്രീകള്‍ക്കായുള്ള ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലൂടെ 274 പേര്‍ക്കായി 1.35 കോടി രൂപ വായ്പ നല്‍കി. ഇതില്‍ 67.58 ലക്ഷം രൂപ സബ്‌സിഡി അനുവദിച്ചു.ഭിന്നശേഷിക്കാര്‍ക്കുള്ള കൈവല്യ പദ്ധതിയിലൂടെ 19 ലക്ഷം രൂപ 38 പേര്‍ക്കായി വായ്പ നല്‍കി. ഇതില്‍ 9.50 ലക്ഷം രൂപ സബ്‌സിഡിയാണ്.
ബാങ്ക് പരീക്ഷകള്‍ക്കായി 68 പേര്‍ക്ക് പരിശീലനം നല്‍കി. ഇതില്‍ നിന്ന് ഏഴു പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചു. 4,564 വിദ്യാര്‍ഥികള്‍ പങ്കെടുത്ത 20 കരിയര്‍ സെമിനാറുകളും പ്രദര്‍ശനങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി നടത്തി. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ സെമിനാറും ഉദ്യോഗാര്‍ഥികള്‍ക്കായി ഒരു മാസത്തെ പി.എസ്.സി പരീക്ഷാ പരിശീലനവും നല്‍കി.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച തൊഴില്‍ മേളകളിലൂടെ 428 പേര്‍ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."