വ്യാവസായിക ഉല്‍പാദനോദ്ഘാടനം ഒന്‍പതിന്
കോഴിക്കോട്: കേരളാ ഫീഡ്‌സിന്റെ തിരുവങ്ങൂരിലെ ഹൈടെക് കാലിത്തീറ്റ ഫാക്ടറിയുടെ വ്യാവസായിക ഉല്‍പാദനത്തിന്റെ ഉദ്ഘാടനം ഒന്‍പതിന് രാവിലെ 11ന് ഫാക്ടറി അങ്കണത്തില്‍ മന്ത്രി കെ. രാജു നിര്‍വഹിക്കും. പുതിയ ഉല്‍പന്നങ്ങളുടെ വിപണനോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള യന്ത്ര സാമഗ്രികളുടെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെ പൂര്‍ണമായും കംപ്യൂട്ടര്‍ വല്‍ക്കരിച്ച ഉല്‍പാദന സജ്ജീകരണങ്ങളോടെ നിര്‍മിച്ച ഫാക്ടറിക്ക് പ്രതിദിനം 300 മെട്രിക് ടണ്‍ കാലിത്തീറ്റ ഉല്‍പാദന ശേഷിയുണ്ട്.
ഫാക്ടറിയുടെ ഉല്‍പാദനം പൂര്‍ണതോതില്‍ എത്തുന്നതോടെ മലബാറിലെ ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുകയും അതുവഴി ഈ മേഖലയിലെ പാലുല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. മുന്തിയ ഇനം പശുപരിപാലനത്തിനും പാലുല്‍പാദനത്തിനും പശുക്കളുടെ സമഗ്ര ആരോഗ്യത്തിനും വന്ധ്യതാ നിവാരണത്തിനും ഫലപ്രദമായ പ്രീമിയം കാലിത്തീറ്റകളാണ് പുതുതായി വിപണിയിലിറക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."