HOME
DETAILS
MAL
'വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണം'
backup
June 06 2017 | 22:06 PM
കുന്ദമംഗലം: മണ്ഡലത്തിലെ മാവൂര്‍, പെരുവയല്‍ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി വഴിയോര കച്ചവടം ചെയ്തുവരുന്ന തൊഴിലാളികളുടെ ഉന്തുവണ്ടികള്‍ പൊളിച്ചുമാറ്റുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് യു. പോക്കര് ആവശ്യപ്പെട്ടു.
കാരന്തൂര്‍ പി.ഡബ്ല്യു.ഡി ഓഫിസിനു മുന്നില്‍ കുന്ദമംഗലം എസ്.ടി.യു വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം എസ്.ടി.യു പ്രസിഡന്റ് കെ.എം കോയ അധ്യക്ഷനായി.
മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി ഖാലിദ് കിളിമുണ്ട മുഖ്യപ്രഭാഷണം നടത്തി. എ.ടി ബഷീര്‍ ഹാജി, സി. അബ്ദുല്‍ ഗഫൂര്‍ കാരന്തൂര്‍, യു.എ ഗഫൂര്‍ ചെറൂപ്പ, കെ. ആലി ഹസന്, ടി.എം.സി അബൂബക്കര്‍, ഉസ്സന്കുരിക്കള്, കെ. അബ്ബാസ്, ജി.കെ അബ്ദുറഹ്മാന്, ഖമറുദ്ദീന് പെരിങ്ങൊളം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."