HOME
DETAILS
MAL
മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണം
backup
August 01 2016 | 22:08 PM
പൊന്നാനി: മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ആസൂത്രിതമായി അതിക്രമങ്ങള്‍ അഴിച്ചുവിടുന്നവരെ നിയമനടപടിക്ക് വിധേയമാക്കുവാനും കോടതികളിലെ മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുവാനും അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പൊന്നാനി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നീതിന്യായ നടപടിക്രമങ്ങള്‍ അറിയാനുള്ള ജനങ്ങളുടെയും അറിയിക്കാനുള്ള മാധ്യമങ്ങളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് മണ്ഡലം പ്രസിഡന്റ് കാസിം അയിരൂര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ നീതി നിഷേധങ്ങളില്‍ പ്രതിഷേധിച്ചും ദലിത് പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടും ഓഗസ്റ്റ് 5 ന് ചങ്ങരംകുളത്ത് സായാഹ്ന സംഗമം നടത്തുവാനും യോഗം തീരുമാനിച്ചു. മുഹമ്മദ് പൊന്നാനി, അജ്മല്‍ കോടത്തൂര്‍, എം.എം കദീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."