ശബരിമലയില്‍ നടക്കുന്നത് കോണ്‍ഗ്രസ്, ബി.ജെ.പി സഹകരണ സമരം: കോടിയേരി
നീലേശ്വരം: വിശ്വാസത്തിന്റെ പേരില്‍ ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസ്, ബി.ജെ.പി സഹകരണ സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവുമായിരുന്ന കെ.എം കുഞ്ഞിക്കണ്ണന്റെ വാര്‍ഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഒരു വര്‍ക്കിങ് പ്രസിഡന്റടക്കം ബി.ജെ.പിയില്‍ പോകാനൊരുങ്ങുകയാണ്.
കണ്ണൂര്‍ക്കാരനായ ഈ വര്‍ക്കിങ് പ്രസിഡന്റാണ് കോണ്‍ഗ്രസിന്റെ ശബരിമല സമരത്തിന്റെ കോഡിനേറ്റര്‍. ത്രിവര്‍ണ പതാക എടുക്കാതെ സമരത്തില്‍ പങ്കെടുക്കാനാണ് അണികളോടുള്ള ആഹ്വാനം. സുപ്രിംകോടതി വിധിക്കെതിരെയാണെങ്കില്‍ എന്തു കൊണ്ട് സമരം ചെയ്യുന്നവരാരും റിവ്യൂഹരജി നല്‍കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍, പി. കരുണാകരന്‍ എം.പി, എം. രാജഗോപാലന്‍ എം.എല്‍.എ, കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ രവി, ബേബി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."