നാരോക്കടവില്‍ കാട്ടാനകളുടെ വിളയാട്ടം; വ്യാപക കൃഷിനാശം
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പുളിഞ്ഞാല്‍ നാരോക്കടവ് വീട്ടിക്കപറമ്പില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വ്യാപക കൃഷിനാശം. ബാണാസുരന്‍ മലയുടെ അടിവാരത്തുള്ള ഈ പ്രദേശത്ത് ആദ്യമായാണ് കാട്ടാനക്കൂട്ടം എത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി രാത്രി കാലങ്ങളില്‍ കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങി വ്യാപക നാശമാണ് വരുത്തുന്നത്. മൂന്ന് ലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലി തകര്‍ത്താണ് ആനകള്‍ കൃഷിയിടത്തിലേക്കിറങ്ങിയത്. ഒതയോത്ത് മനോജിന്റെ 3200 ഓളം നേന്ത്രവാഴയില്‍ 2000 ത്തോളം വാഴ ആന നശിപ്പിച്ചു.വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചു. കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടിയ കര്‍ഷകര്‍ ആന കൂടി കൃഷിയിടത്തിലേക്കെത്തിയതോടെ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. നശിപ്പിക്കപ്പെട്ട കൃഷിക്ക് അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കൂടാതെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."