ഖത്തറിലെ പ്രതിസന്ധി; മലപ്പുറത്തെയും
മലപ്പുറം: ഏഴു രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ പ്രാര്‍ഥനയോടെ ജില്ല. ഖത്തറിലുള്ള പ്രവാസി മലയാളികളില്‍ ഏറ്റവും കൂടുതലുള്ളതു മലപ്പുറം ജില്ലക്കാരാണ്. ഖത്തറിലെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങല്‍ നടത്തുന്നവരില്‍ വലിയൊരു വിഭാഗം മലയാളികളികളുണ്ട്.
വിവിധ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലാളികളായും ധാരാളം പേരാണ് ഖത്തറിലുള്ളത്.
അതുകൊണ്ടുതന്നെ ഖത്തറിനെതിരേയുള്ള മറ്റു രാജ്യങ്ങളുടെ നീക്കത്തില്‍ ജില്ലയ്ക്ക് ആശങ്കയുണ്ട്. നിലവിലെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക വിമാന യാത്രയെയാണ്. ഖത്തറില്‍നിന്നു നാട്ടിലെത്താന്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. വിമാന ചാര്‍ജും ഇരട്ടിയാകും.
ഖത്തറില്‍നിന്നു നേരിട്ടുള്ള സര്‍വിസുകള്‍വഴിയേ ഇനി നാട്ടിലെത്താന്‍ കഴിയൂ.
റമദാന്‍ തിരക്കേറുന്ന സമയത്ത് ഇതു പ്രവാസി ഇന്ത്യക്കാര്‍ക്കു വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ദോഹയില്‍നിന്നു നേരിട്ടല്ലാതെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലൂടെ വിമാന ടിക്കറ്റെടുത്തവരാണ് ഏറെ ബുദ്ധിമുട്ടുക. ജൂണ്‍ അവസാനത്തോടെയാണ് ഖത്തറില്‍ അവധിക്കാലം ആരംഭിക്കുന്നത്. ഇതു മൂന്‍കൂട്ടിക്കണ്ടു വിമാന ടിക്കറ്റെടുത്തവര്‍ ഇനി പുതിയ ടിക്കറ്റ് സംഘടിപ്പിക്കേണ്ടി വരും.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു ഖത്തറിലേക്കും ഖത്തറില്‍നിന്നു തിരിച്ചും യാത്ര ചെയ്യാനും സാധിക്കില്ല. പ്രവാസി സെന്‍സസ് പ്രകാരം 1,13,395 പ്രവാസി മലയാളികളാണ് ഖത്തറിലുള്ളത്. ഇവരില്‍ ഡോക്ടര്‍, നഴ്‌സ്, എന്‍ജിനിയര്‍, ബാങ്ക്, ഐ.ടി, അധ്യാപകര്‍, മാനേജര്‍, ഡ്രൈവര്‍, ബിസിനസ്, സെയില്‍സ്മാന്‍ തുടങ്ങി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവരാണ്. മലപ്പുറം ജില്ലയില്‍നിന്നു മാത്രം 14,409 പേരാണ് ഖത്തറില്‍ ജോലി ചെയ്യുന്നത്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സെന്‍സസായതിനാല്‍ ഇവിടെയുള്ള പ്രവാസികളുടെ എണ്ണം ഇതിലും അധികമായിരിക്കും. മുസ്‌ലിം രാജ്യങ്ങള്‍ക്കിടയിലുണ്ടായ വിള്ളല്‍ വലിയ നഷ്ടമുണ്ടാക്കുമെന്നതിനാല്‍ ആശങ്കയോടെ കഴിയുകയാണ് ജില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."