HOME
DETAILS
MAL
തൊടുപുഴയില്‍ വീട്ടമ്മയ്ക്ക് മലമ്പനി
backup
June 06 2017 | 23:06 PM
തൊടുപുഴ: തൊടുപുഴയില്‍ വീട്ടമ്മയ്ക്ക് മലമ്പനി. ഒറിസ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ വീട്ടമ്മയ്ക്കാണ് മലമ്പനി പിടിപെട്ടത്. ഇവര്‍ക്ക് ഒറിസയില് വച്ച് മലമ്പനി പിടിപെട്ടിരുന്നെങ്കിലും ചികിത്സിച്ച് ഭേദമാക്കിയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ഇവര്‍ക്ക് വീണ്ടും മലമ്പനി പിടിപെടുകയായിരുന്നു.
തൊടുപുഴയ്ക്ക് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് മലമ്പനിയാണെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."