സവാള ലഭ്യത കുറഞ്ഞു; വിലയില്‍ 50 ശതമാനം വരെ വര്‍ധനവ്
പൂനെ: ദീപാവലി അടുത്തതോടെ മഹാരാഷ്ട്രയില്‍ ഉള്ളി വില കുതിച്ചുയരുന്നു. ഇന്നലെ മാര്‍ക്കറ്റില്‍ 40 മുതല്‍ 45 രൂപ വരെയാണ് കിലോക്ക് ഉയര്‍ന്നത്. മഹാരാഷ്ട്രയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ 50 ശതമാനം വിലയാണ് സവാളക്ക് കുതിച്ചുയര്‍ന്നത്.
ദീപാവലിക്കായി മാര്‍ക്കറ്റ് അടക്കുന്നതോടെ ഉള്ളി വില വീണ്ടും വര്‍ധിക്കുമെന്നും വ്യാപാരികള്‍ പറയുന്നു. ഇത് രാജ്യവ്യാപകമായി സവാള വിലയില്‍ വര്‍ധനക്ക് ഇടയാക്കും. നാസിക്കിലെ മാര്‍ക്കറ്റ് ദീപാവലിക്കായി എട്ടു ദിവസം അടക്കും. ഇതോടെ വില കുതിച്ചുയരാന്‍ ഇടയാക്കും. കഴിഞ്ഞ വെള്ളിയാഴ്ച കിലോക്ക് 12 രൂപയുള്ളത് തിങ്കളാഴ്ച 18 രൂപയും ഇന്നലെ 40 മുതല്‍ 45 രൂപവരെയും ഉയരുകയായിരുന്നു.
ഇത്തവണ മഴയുടെ കുറവും കൊടും വരള്‍ച്ചയും കാരണം ഖാരിഫ് വിളകളുടെ ഉല്പാദനം വളരെ കുറവാണ്. ഇതാണ് വില വര്‍ധനക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."