വിഴിഞ്ഞം: അന്വേഷണത്തില്‍ നാലു വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പരിധിയില്‍ നാലു വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി.
2010ല്‍ വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡണ്ടറിന്റെ അഡൈ്വസറായി ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐ.എഫ്.സി)നിയമിച്ച നടപടിക്രമങ്ങള്‍, ഐ.എഫ്.സിയുമായുള്ള കരാര്‍ വ്യവസ്ഥകള്‍, ഐ.എഫ്.സി തയാറാക്കി സര്‍ക്കാര്‍ ഉത്തരവുപ്രകാരം അംഗീകരിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളത്തിന് ഗുണകരമാണോയെന്ന കാര്യവും 2011 ഏപ്രില്‍ 12ന് സര്‍ക്കാര്‍ അംഗീകരിച്ച് ബിഡ്ഡര്‍മാര്‍ക്കു നല്‍കിയ കരാറിലെ വ്യവസ്ഥകളും ടെന്‍ഡണ്ടര്‍ നടപടിക്രമങ്ങളും 2014ല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഇപ്പോഴത്തെ കരാര്‍ വ്യവസ്ഥകളും 2010ലെ കരാര്‍ വ്യവസ്ഥകളും തമ്മിലുള്ള താരതമ്യം എന്നിവയാണ് ഉള്‍പ്പെടുത്തേണ്ടത്.
സി.എ.ജിയുടെ കണ്ടെണ്ടത്തലുകളെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി കമ്മിഷനെ നിയമിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."