HOME
DETAILS
MAL
യൂത്ത് ഒളിംപിക്സ്: ഇന്ത്യ മെഡല്‍വേട്ട തുടരുന്നു
backup
October 18 2018 | 02:10 AM
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം പ്രവീണ്‍ ചിത്രവേല്‍ ആണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയത്.
അവസാന ശ്രമത്തില്‍ 15.68 ദൂരം പിന്നിട്ടാണ് താരം വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഈ ഇനത്തില്‍ ക്യൂബയുടെ അലയാന്ദ്രോ ഡിയസ് സ്വര്‍ണവും നൈജീരിയയുടെ ഇമ്മാനുവല്‍ വെള്ളിയും സ്വന്തമാക്കി. ഇതോടെ യൂത്ത് ഒളിംപിക്സ് അത്ലറ്റിക്സില് ഇന്ത്യക്ക് രണ്ട് മെഡല്‍ ലഭിച്ചു.
ട്രാക്കിനങ്ങളുടെ ആദ്യ ദിനം ഇന്ത്യന്‍ താരം സൂരജ് പന്‍വാറിന് 5000 കി. മീറ്റര്‍ നടത്തത്തില്‍ വെള്ളി ലഭിച്ചിരുന്നു. ഇതോടെ ഇന്ത്യക്ക് യൂത്ത് ഒളിംപിക്സില്‍ മൂന്ന് സ്വര്‍ണമടക്കം 12 മെഡലുകളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."