കേരളം അസമത്വത്തിനെതിരേ ശക്തമായി ഇടപെടുന്ന സംസ്ഥാനം: മന്ത്രി ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം: നവോത്ഥാനകാലം മുതല്‍ അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു.
സാമൂഹ്യ നീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനും ചലനപരിമിതി നേരിടുന്നവര്‍ക്ക് നല്കുന്ന മുച്ചക്രവാഹനത്തിന്റേയും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റിന്റേയും വിതരണ ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവഗണിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവര്‍ക്ക് തണലും ആത്മവിശ്വാസവും പകരാനും സഹായകമായ മാതൃകാപരമായ ഒട്ടേറെ പദ്ധതികളാണ് വികലാംഗ ക്ഷേമ കോര്പ്പറേഷന് നടപ്പാക്കുന്നത്.
ഭിന്നശേഷിക്കാരായവര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പ് നല്കുന്ന പദ്ധതികളുടെ പ്രയോജനം എല്ലാവരിലുമെത്തിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."