നിയമനത്തില്‍ക്രമക്കേട്; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു
കരുനാഗപ്പള്ളി: നഗരസഭയുടെ നികുതി പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് 10 ക്ലാര്‍ക്കുമാരെയും ബില്‍ കലക്ടര്‍മാരെയും താല്‍ക്കാലികമായി നിയമിച്ചതില്‍ ക്രമക്കേടും സ്വജനപക്ഷപാതവും ഭരണനേതൃത്വം സ്വീകരിച്ചെന്ന് പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.കെ വിജയഭാനു കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു.
നിയമനത്തിനായി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും നൂറ് പേരുടെ ലിസ്റ്റാണ് നഗരസഭയ്ക്ക് നല്‍കിയത്. ഇതില്‍ 64 പേരാണ് അഭിമുഖത്തില്‍ ഹാജരായത്. താലൂക്കിലുള്ള സ്വന്തം ഭരണപക്ഷ പാര്‍ട്ടിക്കാരെയാണ് തെരഞ്ഞെടുത്തത്. നിയമനത്തിനായി പ്രസിദ്ധീകരിച്ചവരുടെ ലിസ്റ്റ് അംഗീകാരത്തിനായി അജണ്ടയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മേല്‍വിലാസത്തിലെ വ്യത്യാസങ്ങളെ തുടര്‍ന്ന് അടിയന്തിര കൗണ്‍സില്‍ ഒരു കാരണവും പറയാതെ മാറ്റിവെയ്ക്കുകയും ദിവസങ്ങള്‍ക്കുശേഷം വീണ്ടും സാധാരണ കൗണ്‍സില്‍ യോഗത്തില്‍ ലിസ്റ്റിലുള്ളവരുടെ മേല്‍വിലാസങ്ങള്‍ തിരുത്തി അര്‍ഹരായവരെ ഒഴിവാക്കിയെന്ന് കൗണ്‍സിലര്‍മാരായ എസ്.ശക്തികുമാര്‍, സി. ഗോപിനാഥ പണിക്കര്‍, ബി.മോഹന്‍ദാസ്, അബ്ദുല്‍ ഗഫൂര്‍, ബി. ഉണ്ണികൃഷ്ണന്‍, പി. തമ്പാന്‍, ജി.സാബു, സുനിതസലിംകുമാര്‍, മെഹര്‍ഹമീദ്, ബേബിജെസ്‌ന, പ്രീതിരമേശന്‍, ആശാഅനില്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."