HOME
DETAILS

കലാപക്കേസ് പ്രതിയടക്കം 18 പേരെ ചേര്‍ത്ത് യോഗി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

  
backup
August 22 2019 | 07:08 AM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-18

 

ലഖ്‌നൗ: മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതിയെ അടക്കം 18 പേരെ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നിലവിലെ ആറു പേരെ ഒഴിവാക്കിയും പുതുതായി 23 അംഗങ്ങളെ ചേര്‍ത്തുമാണ് പുനഃസംഘടന. സ്വതന്ത്ര ചുമതലയുള്ള നാലുമന്ത്രിമാരെ കാബിനറ്റ് മന്ത്രിമാരായും ഉയര്‍ത്തി. പുതുതായി മന്ത്രിസഭയില്‍ ചേര്‍ന്ന 23 മന്ത്രിമാര്‍ക്ക് ഇന്നലെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലി കൊടുത്തു. ഇതോടെ യോഗി മന്ത്രിസഭാംഗങ്ങളുടെ എണ്ണം 43 ആയി.
ഡോ. മഹേന്ദ്ര സിങ്, സുരേഷ് റാണ, ഭൂപ്പേന്ദ്ര സിങ് ചൗധരി, അനില്‍ രജ്ഭാര്‍, രാംനരേശ് അഗ്നിഹോത്രി, കമലാ റാണി വരുണ്‍ എന്നിവരാണ് കാബിനറ്റ് പദവിയുള്ള മന്തിമാര്‍. നീലകാന്ത് തിവാരി, കപില്‍ദേവ് അഗര്‍വാള്‍, സതീഷ് ദ്വിവേദി, അശോക് കടാരിയ, ശ്രീറാം ചൗഹാന്‍, രവീന്ദ്ര ജയ്‌സാള്‍ എന്നിവരാണ് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാര്‍.
കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ച സുരേഷ് റാണ 2013ലെ മുസഫര്‍ നഗര്‍ കലാപക്കേസ് പ്രതിയാണ്. പശ്ചിമ യു.പിയിലെ താന ഭവനില്‍ നിന്നുള്ള എം.എല്‍.എയാണ് 49 കാരനായ സുരേഷ് റാണ. മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തി, നിയമവിരുദ്ധമായി സംഘംചേര്‍ന്നു, കലാപം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. കലാപം സൃഷ്ടിക്കുന്ന വിധത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് 2013 സപ്റ്റംബറില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 minutes ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  31 minutes ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  an hour ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  an hour ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  2 hours ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  2 hours ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  3 hours ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  3 hours ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  3 hours ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  4 hours ago