HOME
DETAILS

അധികൃതര്‍ കനിഞ്ഞില്ല; ജാനകി വീണ്ടും തകര്‍ന്ന വീട്ടിലേക്ക്

  
backup
October 18, 2018 | 7:00 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9c%e0%b4%be

മാനന്തവാടി: അധികൃതര്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല, ജാനകി വീണ്ടും തകര്‍ന്ന വീട്ടിലേക്ക്. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി തച്ചറക്കൊല്ലി വടക്കുംമുലയില്‍ ജാനകിയുടെ വീടാണ് ഓഗസ്റ്റ് ഒന്‍പതിന് ഉണ്ടായ പ്രളയത്തില്‍ തകര്‍ന്നത്.
പ്രദേശത്ത് അതിഭീകരമായ മണ്ണിടിച്ചിലാണ് ഉണ്ടായത്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ കുടുംബങ്ങളെ തൃശ്ശിലേരി സ്‌കൂളിലെ ഭുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. സ്‌കൂളില്‍ പഠനം ആരംഭിച്ചതൊടെ ഇവരെ പ്രദേശത്തെ മതസ്ഥാപനത്തിലേക്ക് മാറ്റി. 67 കാരിയായ ജാനകിക്ക് മുന്‍പേ ഹൃദയവാല്‍വിന് തകരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ വീട്ടില്‍നിന്ന് മാറിത്താമസിച്ചതോടെ രോഗം മൂര്‍ചിച്ചു. ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. തിരിച്ചെത്തിയ ജാനകി കുറച്ചു കാലം ബന്ധുവീട്ടില്‍ താമസിച്ചുവെങ്കിലും അവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന വീട്ടിലേക്ക് തിരിച്ച് വരാന്‍ നിര്‍ബന്ധിതമായത്. കുത്തനെയുള്ള കയറ്റം നിഷ്പ്രയാസം നടന്നു കയറിയ ജാനകിയെ പ്രളയത്തിന് ശേഷം സ്ട്രച്ചറില്‍ കിടത്തി വീട്ടിലേക്ക് കൊണ്ടു പോകുന്ന അവസ്ഥയിലെത്തിച്ചു.
കാല്‍നടയാത്ര പോലും ദുഷ്‌കരമായതും മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്ന് ചെളിവെള്ളം ഒഴുകി കൊണ്ടിരിക്കുന്ന റോഡിലൂടെ അതിസാഹസികമായാണ് വീട്ടിലെത്തിച്ചത്. കാര്യമായ സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നും കുറിച്യ വിഭാഗത്തില്‍പ്പെട്ട ഇവര്‍ പറഞ്ഞു. വീട്ടിലേക്ക് കയറി പോകാന്‍ വഴി പോലും ഇല്ലാത്ത സാഹചര്യമാണ്.
നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും കാല്‍നടയാത്രക്ക് അനുയോജ്യമായ വഴി പോലും നിര്‍മ്മിച്ച് നല്‍കിയിട്ടില്ല. തങ്ങളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി സന്‍മനസ്സുള്ളവര്‍ സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ജാനകിയും കുടുംബവും. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ട് ഉള്ള സ്ഥലമായതിനാല്‍ തന്നെ വില്‍പ്പന നടത്താന്‍ കഴിയാത്ത സ്ഥിതിയുമാണെന്ന് ഇവര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  14 days ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  14 days ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  14 days ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  14 days ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  14 days ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  14 days ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  14 days ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  14 days ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  14 days ago