ഇന്ത്യക്ക് തിരിച്ചടിയോടെ തുടക്കം; വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഏഴു റണ്‍സ് ആയപ്പോഴേക്കും മായങ്കും പൂജാരയും പവലിയനില്‍ തിരിച്ചെത്തി
അന്റിഗ്വാ: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി. 5 ഓവര്‍ ആയപ്പോഴേക്കും രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 7 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. ഓപണര്‍ മായങ്ക അഗര്‍വാളും ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. 13 പന്ത് നേരിട്ട മായങ്ക് അഞ്ചു റണ്‍സാണ് എടുത്തത്. നാലു പന്ത് നേരിട്ട വിശ്വസ്തനായ പൂജാര രണ്ട് റണ്‍സെടുത്തപ്പോഴേക്കും മടങ്ങി. രണ്ടുപേരും കെമര്‍ റോച്ചിന്റെ പന്തില്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. അഞ്ചാം ഓവറിലാണ് ഇരുവരും മടങ്ങിയത്. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഏഴു റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ആറു പന്തില്‍ നിന്ന് അഞ്ചുറണ്‍സുമായി വിരാട് കോലിയും 19 പന്തില്‍ നിന്ന് നാലുറണ്‍സുമായി കെ.എല്‍ രാഹലുമാണ് ക്രീസില്‍.
ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അന്റിഗ്വായിലെ നോര്‍ത്ത് സൗണ്ടിലാണ് മത്സരം. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കും വിന്‍ഡീസ് പര്യടനത്തോടെയാണ് തുടക്കം കുറിക്കുന്നത്. വിന്‍ഡീസിനെതിരായ ഏകദിന- ട്വന്റി പരമ്പരകളില്‍ ആധികാരിക ജയം നേടിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. ടെസ്റ്റ് പരമ്പരയും തൂത്തുവാരമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
India vs West Indies, 1st Test Live Streaming
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."