HOME
DETAILS

നിയമയുദ്ധത്തില്‍ ഒപ്പമുണ്ടാവും, മകളുടെ വിവാഹചെലവും മകന്റെ വിദ്യാഭ്യാസവും ഏറ്റെടുക്കും; ഐക്യദാര്‍ഢ്യം അറിയിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം പെഹ്‌ലുഖാന്റെ വസതിയില്‍

  
backup
August 22 2019 | 14:08 PM

muslim-youth-league-leaders-met-pehlu-khan-family123

 

ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ സംഘ്പരിവാര്‍ അക്രമികള്‍ കൊലപ്പെടുത്തിയ ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാന്റെ ബന്ധുക്കള്‍ നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടത്തില്‍ ഒപ്പമുണ്ടാവുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പെഹ്‌ലുഖാന്റെ ഹരിയാന നൂഹ് ജില്ലയിലെ ജയ്‌സിംഗ്പൂരിലുള്ള കുടുംബത്തെ നേരില്‍ക്കണ്ടാണ് ഇക്കാര്യം അറിയിച്ചത്.

പെഹ്‌ലുഖാന്റെ ഘാതകരെ ഈ മാസം 14ന് രാജസ്ഥാനിലെ ആല്‍വാര്‍ സെഷന്‍സ് കോടതി വെറുതെവിട്ട പശ്ചാത്തലത്തിലായിരുന്നു നേതാക്കളുടെ സന്ദര്‍ശനം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ: വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, മുഹമ്മദ് ആരിഫ്, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, ഹരിയാന യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദ് അനീസ് എന്നിവരടങ്ങുന്ന സംഘമാണ് പെഹ്‌ലുഖാന്റെ വസതിയിലെത്തിയത്.

പെഹ്‌ലുഖാന്റെ ഭാര്യ സൈബുന, മക്കളായ ഇര്‍ഷാദ്, ആരിഫ്, മുബാറക്, ഇന്‍സാദ് തുടങ്ങിയവരുമായി സംസാരിച്ച നേതാക്കള്‍ നിയമനടപടികള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സൈബുനയുടെ അഭ്യര്‍ത്ഥന പ്രകാരം ഇളയ മകന്‍ ഇന്‍സാദിന്റെ തുടര്‍ വിദ്യാഭ്യാസത്തിനും മകളുടെ വിവാഹത്തിനും വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി.

 

സെഷന്‍സ് കോടതിയില്‍ പ്രതികള്‍ രക്ഷപ്പെട്ട സാഹചര്യം ചോദിച്ച് മനസിലാക്കിയ നേതാക്കള്‍ കുടുംബത്തിന്റെ അഭിഭാഷകരെ നേരില്‍ കണ്ടു. കേസിന്റെ നിയമനടപടികള്‍ ഏകോപിപ്പിക്കുന്ന അഡ്വ: അസദ് ഹയാത്തുമായും യൂത്ത് ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. അന്വേഷണ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ ഗുരുതര വീഴ്ചകള്‍ കേസിനെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക മുറിവുകളാണ് മരണകാരണം എന്ന് പറയുന്നുണ്ട്. പെഹ്‌ലു ഖാന്റ മരണ മൊഴിയില്‍ പേരെടുത്ത് പറഞ്ഞ ആറു പേര്‍ക്കെതിരെ അന്വേഷണം ഉണ്ടായില്ല. അക്രമണത്തിന്റെ ഭൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചില്ല. എന്നിരുന്നാലും വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

അഭിഭാഷകരായ നാസിര്‍ നഖ്വി, ഷാഹിദ് ഹസന്‍ (രാജസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍) എന്നിവരാണ് ജയ്പൂര്‍ ഹൈക്കോടതിയില്‍ ഹാജരാവുക. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും കപില്‍ സിബലിന്റെ നിയമ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് അപ്പീല്‍ തയാറാക്കുന്നത്. തുടര്‍ന്നുള്ള നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും ഉറപ്പു കൊടുത്താണ് നേതാക്കള്‍ മടങ്ങിയത്.

muslim youth league leaders met pehlu khan family



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago