സൈബര്‍ കുറ്റകൃത്യങ്ങള്‍: നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് വനിതാ കമ്മിഷന്‍
കാസര്‍കോട്: നവസമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണം നടത്തുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ ആവശ്യമാണെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട പല കേസുകളിലും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുന്നില്ല. കമ്മിഷനില്‍ ലഭിക്കുന്ന പരാതികള്‍ക്കെതിരേ വ്യാജ കൗണ്ടര്‍ പരാതികള്‍ നല്‍കുന്ന പ്രവണത കമ്മിഷന്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.നിസാര കുടുംബ പ്രശ്‌നങ്ങള്‍ വലിയ സങ്കീര്‍ണ പ്രശ്‌നങ്ങളാക്കി മാറ്റുന്നതാണ് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.
ജില്ലാ പൊലിസ് മേധാവി ഡോ.എ. ശ്രീനിവാസന്‍, എ.ഡി.എം. എന്‍ ദേവിദാസ്, ലീഗല്‍പാനല്‍ അംഗങ്ങള്‍ അഡ്വ. പി.പി ശ്യാമള ദേവി , അഡ്വ.സരിത എസ്.എല്‍, വനിതാ സെല്‍ സി.ഐ പി.പി നിര്‍മല, സിവില്‍ പൊലിസ് ഓഫിസര്‍ എ. ജയശ്രീ, കൗണ്‍സലര്‍ എസ്. രമ്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."