കാഞ്ഞങ്ങാട് നഗരസഭയുടെ തീരദേശ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
കാഞ്ഞങ്ങാട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് നഗരസഭയുടെ തീരദേശ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആവിഷ്‌കരിച്ച ഈ പദ്ധതിക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചു കിണറും വാട്ടര്‍ ടാങ്കും നേരത്തെ സ്ഥാപിച്ചിരുന്നെങ്കിലും പൈപ്പ് ലൈന്‍ സ്ഥാപിക്കുകയോ തുടര്‍നടപടികളോ ഉണ്ടായിരുന്നില്ല. അതിലൂടെ ലക്ഷക്കണക്കിനു രൂപയാണ് പാഴായത്.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി തന്റെ പിതാവിന്റെ സ്മരണക്കായി പദ്ധതിക്കുള്ള സ്ഥലം സൗജന്യമായി നല്‍കിയതോടെയാണ് തീരദേശ കുടിവെള്ള പദ്ധതിക്കുവീണ്ടും ജീവന്‍ വെക്കുന്നത്. 50 ലക്ഷം രൂപ ഇതിനായി നഗരസഭ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വാട്ടര്‍ ഡിവിഷണല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രവീണ്‍ കുമാര്‍, നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കി. ഓപണ്‍ കിണറും ഓവര്‍ ഹെഡ് ടാങ്കും പണിത് തീരദേശ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."