വീണ്ടും ഓര്‍മിപ്പിക്കാന്‍ മാധവ് ഗാഡ്ഗില്‍ വയനാട്ടില്‍ എത്തുന്നു
കല്‍പ്പറ്റ: ആകെ തകര്‍ക്കപ്പെട്ട പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ വന്‍ ദുരന്തങ്ങള്‍ വരാന്‍ നാലോ അഞ്ചോ കൊല്ലം മതിയെന്ന് മാധവ് ഗാഡ്ഗില്‍ നമുക്ക് മുന്നറിയിപ്പ് തന്നത് കുറച്ച് വര്‍ഷം മുന്‍പാണ്. ഇന്ന് പുത്തുമലയ്ക്കും കവളപ്പാറയ്ക്കും മുന്നില്‍ കേരളം പകച്ചുനില്ക്കുമ്പോള്, പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമിതി അധ്യക്ഷനുംകൂടിയായ പ്രൊഫ.മാധവ് ഗാഡ്ഗില്‍ സെപ്റ്റംബര്‍ അഞ്ചിന് വീണ്ടും കേരളത്തിലെത്തുന്നു.
വിവിധ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ അഞ്ചിന് ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 4.30 വരെ കല്‍പ്പറ്റ ലളിത മഹല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കും. ഡോ. വി.എസ് വിജയന്, ഡോ ടി.വി സജീവ്, അഡ്വ. ഹരീഷ് വാസുദേവ്, അഡ്വ. വിനോദ് പയ്യട സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിനായി അഡ്വ. പി. ചാത്തുക്കുട്ടി (ചെയര്മാന്), എന്‍. ബാദുഷ (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ അഡ്വ. പി. ചാത്തുക്കുട്ടി അധ്യക്ഷനായി. വര്‍ഗീസ് വട്ടേക്കാട്ടില്‍, ബഷീര്‍ ആനന്ദ് ജോണ്‍, പി.സി സുരേഷ്, സണ്ണി ജോസഫ്, ബാലസുബ്രഹ്മണ്യന്, തോമസ് അമ്പലവയല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."