HOME
DETAILS

വ്രതം: ദൈവീകാരാമത്തിലേക്കുള്ള മനസിന്റെ പ്രയാണം

  
backup
June 07 2017 | 03:06 AM

12636589633

 

ഉപാസനയുടെയും ഉപവാസത്തിന്റെയും നീണ്ട ദിനരാത്രങ്ങളാണ് നോമ്പുകാലം. ആത്മീയ ഔന്നത്യത്തിന്റെ കൊടുമുടികള്‍ കീഴടക്കുന്ന അടിമകളുടെ ഹര്‍ഷവര്‍ഷക്കാലമാണ് റമദാന്‍. പാപപങ്കിലമായ ഇന്നലകളിലെ പൈശാചിക ചിന്തകളെ ദൈവീകമായ കരുണാ കടാക്ഷം കൊണ്ട് നിര്‍വീര്യമാക്കുന്ന ഈ വസന്തോത്സവം മുസ്‌ലിംകള്‍ക്ക് ആത്മീയാഘോഷമാണ്.

അന്നപാനീയങ്ങള്‍ സൃഷ്ടിക്കുന്ന ആലസ്യത്തിന്റെയും വൈകാരിക ജന്യമായ ആസക്തിയുടെയും സ്വാഭാവികതയില്‍ നിന്ന് ആധ്യാത്മികമായ ദൈവീകാരാമത്തിലേക്കുള്ള മനസിന്റെ പ്രയാണമാണ് വ്രതം സാക്ഷാല്‍ക്കരിക്കുന്നത്. ജീവിത്തിന്റെ അനിവാര്യമായ ആസക്തികളെ ദൈവീക താല്‍പര്യത്തോടെ പരിത്യജിക്കുമ്പോഴാണ് വ്രതം ആത്മീയമായി മാറുന്നത്.


മനസിന്റെ സ്വാഭാവികമായ ഇഷ്ടങ്ങളെ ദൈവിക മാര്‍ഗത്തില്‍ അനിഷ്ടങ്ങളായി കാണാനും ശാരീരിക അനിവാര്യതകളെ ഉപേക്ഷണിയമായി കരുതാനും കഴിയുന്ന മനസ് പാകപ്പെടുത്താനുള്ള ഊര്‍ജവും ആര്‍ജവവുമാണ് ഉപാസനയിലൂടെ വിശ്വാസി ആര്‍ജിച്ചെടുക്കേണ്ടത്. പുതുമയാര്‍ന്ന ആരാധനാ രീതികളോ വേറിട്ട കര്‍മമാര്‍ഗങ്ങളോ അല്ല വ്രതം, പ്രത്യുത മനുഷ്യജീവിതത്തിന്റെ അനിവാര്യമായ ആഗ്രഹങ്ങളെ ദൈവീക കല്‍പ്പനകള്‍ക്ക് അനുസൃതമായി വേണ്ടെന്നു വയ്ക്കുന്നേടത്താണ് വ്രതം പ്രസക്തമാകുന്നത്. കേവലമായ അന്നപാനീയ വര്‍ജനമോ ലൈംഗികാസക്തി നിയന്ത്രണമോ അല്ല. ദൈവീകമായ പ്രീതി കാംക്ഷിച്ചു കൊണ്ടുള്ള തീവ്രമായ ഉപാസനയും ഉപവാസവുമാണത്.


കാമക്രോധങ്ങളെ നിയന്ത്രിക്കാതെയും നാവിനെ തളച്ചിടാതെയുമുള്ള അന്നപാനീയ വര്‍ജനത്തില്‍ ദൈവീക താല്‍പര്യം കുടികൊള്ളുന്നില്ലെന്ന് പ്രവാചകവചനം തന്നെ സൂചിപ്പിക്കുന്നുണ്ട്. നോമ്പു കൊണ്ടുള്ള ലക്ഷ്യങ്ങള്‍ കുറേ ആരാധനകള്‍ ചെയ്യുകയെന്നത് മാത്രമല്ല. ചിലതു ചെയ്യാതിരിക്കുക എന്നുള്ളതുമാണ്. കോപിക്കേണ്ട അനിവാര്യ ഘട്ടമുണ്ടായിട്ടും അതു ചെയ്യാതിരിക്കുക. മറ്റുള്ളവരെ ഒന്നും പറയാതിരിക്കുക, ഭക്ഷണ പാനീയങ്ങള്‍ വേണമെന്ന് തോന്നുമ്പോഴും അത് ഉപേക്ഷിക്കുക.


ഖുര്‍ആനികമായ ചിന്തകളും ആലോചനകളും ഉണരേണ്ട മാസമാണ് റമദാന്‍. കേവലമായ പാരായണ ഗ്രന്ഥം എന്നതിനപ്പുറത്ത് ആശയബോധനത്തിന്റെയും ദാര്‍ശനിക ബോധത്തിന്റെയും വിപ്ലവസാക്ഷ്യമായി ഖുര്‍ആനെ ഉള്‍ക്കൊള്ളാനും അതിനെ ജീവിത കര്‍മരേഖയായി സ്വീകരിക്കാനും കഴിവും പ്രാപ്തിയുമുള്ളവരായി വിശ്വാസികള്‍ മാറണം.


അതോടൊപ്പം ഖുര്‍ആനിന്റെ ആന്തരിക അര്‍ഥതലങ്ങളിലേക്കും അന്തസാരങ്ങളിലേക്കും ആഴ്ന്നിറങ്ങി ചിന്താവ്യവഹാരങ്ങള്‍ക്ക് ഊക്കുകൂട്ടാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ഖുര്‍ആനിക ചികിത്സാസാധ്യതകളും പ്രായോഗിക രീതികളും ഇനിയും ആഴത്തില്‍ പഠനവിധേയമാക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട്.


നാട്ടിലെ പ്രവാസികളെ സംബന്ധിച്ചേടത്തോളം റമദാന്‍ വിരുന്നിന്റെയും ആഘോഷങ്ങളുടെയും കാലയളവാണ്. എന്നാല്‍ ജീവിത ഗന്ധിയായ ഖുര്‍ആനെയും മതത്തേയും അടുത്തറിയാന്‍ വ്രതക്കാലം പ്രവാസികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

അറബിയുടെ നാട്ടിലായിട്ട് പോലും അറബി ഭാഷാ പരിജ്ഞാനം സ്വായത്തമാക്കാനോ ഖുര്‍ആനിനെ അടുത്തറിയാനോ ഉള്ള ശ്രമവും സമയവും അവര്‍ക്കുണ്ടാകാറില്ല. ജീവിത നൈരന്തര്യത്തിനിടയില്‍ മതത്തെ മനസിലാക്കാനോ ഖുര്‍ആന്‍ പാരായണം ചെയ്യാനോ പ്രവാസിക്ക് പലപ്പോഴും നേരം കിട്ടാറുമില്ല. അതിനാല്‍ റമദാനില്‍ മതപരമായ പഠനങ്ങള്‍ക്കും ആരാധനകള്‍ക്കും അല്‍പമെങ്കിലും സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്.

 

(എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  5 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago