യു.എ.ഇയിലേക്കു മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ കടുത്ത നിയന്ത്രണം
ദുബായ്: യു.എ.ഇയിലേക്കു വരുന്നവര്‍ക്കു സ്വന്തം ഉപയോഗത്തിനായാലും മരുന്നുകള്‍ കൊണ്ടുവരാനുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കുന്നു. താമസവിസയുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കും ഒരുപോലെ ഇതു ബാധകമാണ്. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ. കൊണ്ടുവരുന്ന മരുന്നുകളെ കണ്‍ട്രോള്‍ഡ്, സെമികണ്‍ട്രോള്‍ഡ്, അണ്‍കണ്‍ട്രോള്‍ഡ് എന്നിങ്ങനെ പൊതുവെ മൂന്നായി തിരിക്കാം. ആദ്യത്തെ രണ്ടു വിഭാഗത്തില്‍ പെടുന്നവയാണെങ്കില്‍ ഒരു മാസത്തേക്കുള്ളതു മാത്രമേ കൊണ്ടുവരാനാകൂ. അണ്‍കണ്‍ട്രോള്‍ഡ് മെഡിസിന്‍ ആണെങ്കില്‍ മൂന്നുമാസത്തേക്കുള്ളതു കൊണ്ടുവരാം. ആദ്യത്തെ രണ്ടുവിഭാഗവും കടുത്ത നിയന്ത്രണമുള്ളവയാണ്. ഡോക്ടറുടെ പ്രത്യേക കുറിപ്പടിയും രോഗവിവരങ്ങളും വിശദമായ പരിശോധനാ റിപ്പോര്‍ട്ടുകളും ആവശ്യമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍നിന്ന് ഇതിനുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. പരിശോധിച്ച ഡോക്ടറുടെ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍നിന്ന് ഇതിനുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. പരിശോധിച്ച ഡോക്ടറുടെ കുറിപ്പടി അംഗീകൃത ആരോഗ്യ റിപ്പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡിയുടെയോ പാസ്‌പോര്‍ട്ടിന്റെയോ പകര്‍പ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കണം.
സൈറ്റ്: www.mohap.gov.ae. ഡ്രഗ് ഡിപാര്‍ട്‌മെന്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷ പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ സമ്മതപത്രം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."