മറ്റൊരു യുവതി കൂടി മലകയറാനെത്തി; സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് പൊലിസ്
പമ്പ: രഹനയുടേയും കവിതയുടേയും മലകയറ്റം വന്‍ പ്രതിഷേധത്തില്‍ കലാശിച്ചതിന് പിന്നാലെ മറ്റൊരു യുവതി കൂടി ദര്‍ശനത്തിന്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും 46കാരിയുമായ മേരി സ്വീറ്റിയാണ് മലകയറാനെത്തിയത്.
വിദ്യാരംഭ ദിനമായതിനാല്‍ ഇന്നു തന്നെ സന്നിധാനത്തെത്തി ദര്‍ശനം നടത്തണമെന്നാണ് ആഗ്രഹമെന്ന് മേരി സ്വീറ്റി മാധ്യമങ്ങളോട് പറഞ്ഞു. ആറു വര്‍ഷം മുമ്പ് പമ്പ വരെ വന്നിരുന്നു. അന്ന് സന്നിധാനത്തേക്ക് പോകാന്‍ അനുവാദം കിട്ടിയിരുന്നില്ല. തെറ്റ് ചെയ്യാത്തത് കൊണ്ട് സന്നിധാനത്തേക്ക് പോകാന്‍ ഭയമില്ല. 46കാരിയായ തനിക്ക് ഇപ്പോള്‍ തന്നെ മുട്ടുവേദനയുണ്ടെന്നും പിന്നീട് എപ്പോഴാണ് മലകയറാന്‍ സാധിക്കുകയെന്നും യുവതി ചോദിച്ചു. ഷാര്‍ജയിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
കണ്ട്രോള് റൂം റോഡും നീലിമല റോഡും രണ്ടായി പിരിയുന്ന ഭാഗത്തുവച്ചാണ് മാധ്യമങ്ങള്‍ മേരിയെ കണ്ടത്. മേരിയെ പിന്നീട് പമ്പ പൊലിസ് കണ്ട്രോള് റൂമിലേക്ക് മാറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."