HOME
DETAILS

യെച്ചൂരിക്ക് നേരെ ഹിന്ദുസേന പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം

  
backup
June 07 2017 | 10:06 AM

assualt-against-yechoori

 

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഡല്‍ഹിയില്‍ ഹിന്ദു സേന പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം. ഡല്‍ഹിയിലെ സി.പി.എം ദേശീയ കമ്മിറ്റി ഓഫിസായ എ.കെ.ജി ഭവനിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. സി.പി.എം മൂര്‍ദാബാദ് എന്നു വിളിച്ചെത്തിയ നാലോളം പ്രവര്‍ത്തകരുടെ ഉന്തിലു തള്ളിലും യെച്ചൂരി താഴെ വീണു.

തുടര്‍ന്ന് ഓഫിസിലെ പ്രവര്‍ത്തകരും മറ്റും ഇവരെ പിടിച്ചുമാറ്റി പൊലിസില്‍ ഏല്‍പിച്ചു. പവന്‍ കൗള്‍,ഉപേന്ദ്ര കുമാര്‍ എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. തങ്ങള്‍ ഭാരതീയ ഹിന്ദുസേനയുടെ പ്രവര്‍ത്തകരാണെന്ന് ആക്രമികള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സീതാറാം യെച്ചൂരി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ആരംഭിക്കാനിരിക്കേയാണ് കൈയേറ്റശ്രമമുണ്ടായത്.

സംഭവസമയത്ത് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സി.പി.എമ്മിനനെതിരേ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനു അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, സംഘ്പരിവാര്‍ ഗുണ്ടകള്‍ക്കു മുന്നില്‍ സി.പി.എം മുട്ടുമടക്കില്ലെന്നും ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും സീതാറാം യെച്ചൂരി പിന്നീട് പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago