HOME
DETAILS
MAL
ബി സാമ്പിള്‍ പരിശോധനയിലും പരാജയപ്പെട്ടു: ഇന്ദര്‍ജീത് സിങ് ഒളിംപിക്‌സിനില്ല
backup
August 02 2016 | 10:08 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിങിന് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനാവില്ല. ബി സാമ്പിള്‍ പരിശോധനയിലും പരാജയപ്പെട്ടതോടെയാണ് പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം ഉറപ്പായത്. കഴിഞ്ഞ മാസം 22 ന് നടന്ന എ സാമ്പിള്‍ പരിശോധനയില്‍ ഇന്ദര്‍ജീത് പരാജയപ്പെട്ടിരുന്നു.
ബി സാമ്പിളിലും പരാജയപ്പെട്ടതോടെ നാഡ നിയമപ്രകാരം നാല് വര്‍ഷത്തെ വിലക്കും ഇന്ദര്‍ജീത് നേരിടേണ്ടി വരും. ഉത്തേജക പരിശോധനയില്‍ നേരത്തേ പരാജയപ്പെട്ട ഗുസ്തി താരം നര്‍സിങ് യാദവ് ഇന്നലെ ഒളിമ്പിക് യോഗ്യത നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."