HOME
DETAILS

മുത്വലാഖ് ആക്ട് 2019: സമസ്തയുടെ ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു

  
backup
August 23, 2019 | 6:03 AM

triple-talaq-law-to-be-examined-by-top-court-notice-issued-to-centre101

 

 

ന്യൂഡല്‍ഹി: മുത്വലാഖ് ആക്ട് 2019 നെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. നിയമം പരിശോധിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

മുത്വലാഖ് ചൊല്ലിയ ഭര്‍ത്താവിന് മൂന്നു വര്‍ഷം വരെ ശിക്ഷ വാങ്ങിക്കൊടുക്കുന്ന ബില്ല് പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ രാജ്യസഭയിലും ലോക്‌സഭയിലും പാസാക്കി സര്‍ക്കാര്‍ നിയമമാക്കിയിരുന്നു.

മുത്വലാഖ് ആക്ട്, 2019 നെ ചോദ്യം ചെയ്തുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി നോട്ടീസയച്ചത്. ജസ്റ്റിസുമാരായ എന്‍.വി രമണ, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സമസ്തയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹുസൈഫ എ അഹ്മദി, മനോജ് വി. ജോര്‍ജ്, സുല്‍ഫിക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരായി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  7 days ago
No Image

വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

National
  •  7 days ago
No Image

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

Kerala
  •  7 days ago
No Image

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

National
  •  7 days ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  7 days ago
No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  7 days ago
No Image

ഹൈദരാബാദിൽ കൂട്ടകൊലപാതകം; പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി കൊന്നത് സ്വന്തം കുടുംബത്തെയും പരാതിക്കാരിയുടെ കുടുംബത്തെയും

National
  •  7 days ago
No Image

'തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍..., 1000 മിസൈലുകള്‍ ലോക്ക്ഡ് ആന്‍ഡ് ലോഡഡ്'; ഭീഷണിയുമായി ട്രംപ്

International
  •  7 days ago
No Image

'നീതി കിട്ടും വരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കും'; പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അന്‍സിബ ഹസന്‍

Kerala
  •  7 days ago