ഇത് മേഘമല്ല, കത്തിയെരിയുന്നതിന്റെ പുകയാണ്; ആമസോണ്‍ തീപിടുത്തത്തിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്
ആമസോണ്‍: ലോകത്തെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ കത്തിയെരികുയാണ്. ആഴ്ചകളായി തീ പടര്‍ന്നു പോവുന്നതിനിടെ, സര്‍ക്കാര്‍ വേണ്ട നടപടിയൊന്നും സ്വീകരിക്കാത്തതില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയരുകയാണ്.
ബ്രസീലില്‍ നിന്ന് പടര്‍ന്ന് ബൊളീവിയ, പര്വഗ്വെ അതിര്‍ത്തികള്‍ കൂടി ഭേദിച്ചിരിക്കുകയാണ് ഇപ്പോള്‍ കാട്ടു തീ. നൂറിലേറെ ഇടങ്ങളിലാണ് വെവ്വേറെ തീ പടര്‍ന്നുപിടിക്കുന്നത്.
റെക്കോര്‍ഡ് ഇടങ്ങളിലാണ് ഇപ്രാവശ്യം തീ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്തേക്കാള്‍ 84 ശതമാനം കൂടുതലാണിതെന്നാണ് റിപ്പോര്‍ട്ട്.
തീ പടരുന്നതിനിടെ ആകാശദൃശ്യങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വലിയ മേഘപാളികള്‍ പോലെ പുകച്ചുരുള്‍ ഉയരുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. തീപിടുത്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങള്‍.
പുക പടര്‍ന്ന് ലാറ്റിന്‍അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് എത്തിയതിന്റെ സാറ്റലൈറ്റ് ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. അറ്റ്‌ലാന്റിക് തീരത്തേക്കും ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിലേക്കും പുക പടര്‍ന്നതായി കാണാം.
ഇതിനകം 7,45,000 ഹെക്ടര്‍ വനം കത്തിനശിച്ചുവെന്നാണ് കണക്ക്. കാടുകള്‍ ചാരമായി കിടക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ബ്രസീല്‍ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടില്ല. ഇതോടെ, ഫ്രാന്‍സില്‍ ഈയാഴ്ച നടക്കുന്ന ജി7 ഉച്ചകോടിയില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന നിലപാടിലാണ് പല രാജ്യങ്ങളും.
തീപിടുത്തം അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നും ജി7 രാജ്യത്തലവന്മാര്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."