HOME
DETAILS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം

  
backup
October 19, 2018 | 6:44 PM

%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97-17

 

ലണ്ടന്‍: ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ ബ്രേക്കിന് ശേഷം വീണ്ടും ക്ലബ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. മുന്‍നിര ക്ലബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോടെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കമാവുന്നത്.
ചെല്‍സിയുടെ ഹോംസ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വൈകിട്ട് 5.30 മത്സരം അരങ്ങേറും. പുതിയ കോച്ച് മൗറീസിയോ സാരിയുടെ കീഴില്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് ചെല്‍സി കാഴ്ചവയ്ക്കുന്നത്.
കോച്ചും കളിക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വലയ്ക്കുന്നുണ്ട്. പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കീഴില്‍ രണ്ടാം സ്ഥാനത്താണ് ചെല്‍സി. എട്ടു മത്സരങ്ങളില്‍ ആറ് വിജയവും രണ്ട് സമനിലയുമായി 20 പോയിന്റാണ് ചെല്‍സിക്കുള്ളത്. ഒന്നാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും 20 പോയിന്റ് തന്നെയാണുള്ളത്.
ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഒന്നാംസ്ഥാനത്തെത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് നിലകൊള്ളുന്നത്. എട്ടു മത്സരങ്ങളില്‍ നാല് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം 13 പോയിന്റാണ് മാഞ്ചസ്റ്ററിന്റെ സമ്പാദ്യം. പ്രീമിയര്‍ ലീഗിലെ മറ്റു പ്രധാന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെയും ടോട്ടന്‍ ഹാം ഹോട്‌സ്പര്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെയും ലിവര്‍പൂള്‍ ഹഡേഴ്‌സ്ഫീല്‍ഡ് ടൗണിനെയും നേരിടും.

വിജയം കൊതിച്ച്
റയല്‍ മാഡ്രിഡ്
സ്പാനിഷ് ലീഗ് ലാലിഗയില്‍ തുടര്‍ച്ചയായ തോല്‍വിക്ക് ശേഷം വിജയം കൊതിച്ച് റയല്‍ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങും. വൈകിട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ ലെവാന്റെയാണ് റയലിന്റെ എതിരാളികള്‍. പ്രധാന താരങ്ങള്‍ക്കേറ്റ പരുക്ക് റയലിനെ വലയ്ക്കുന്നതോടൊപ്പം ലീഗിലെ തുടര്‍ച്ചയായ തോല്‍വികള്‍ ടീമിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്.
ലാലിഗയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റയല്‍ പരാജയപ്പെട്ടിരുന്നു. സെവിയ്യയോട് 3-0ത്തിനും അലവാസിനോട് 1-0ത്തിനുമായിരുന്നു റയല്‍ പരാജയപ്പെട്ടത്. ചാംപ്യന്‍സ് ലീഗില്‍ സി.എസ്.കെ.എ മോസ്‌കോയോടും 1-0ത്തിന് റയല്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരുന്നു.
എട്ടു മത്സരങ്ങള്‍ കളിച്ച് നാല് ജയവും രണ്ട് തോല്‍വിയും സമനിലയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. എട്ടു മത്സരങ്ങളില്‍ അഞ്ച് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 16 പോയിന്റുമായി സെവിയ്യയാണ് ഒന്നാമതുള്ളത്.
ബാഴ്‌സലോണ രണ്ടാമതും അത്‌ലറ്റികോ മാഡ്രിഡ് മൂന്നാമതുമാണ്. മറ്റു മത്സരങ്ങളില്‍ വലന്‍സിയ ലെഗാനസിനെയും അത്‌ലറ്റികോ മാഡ്രിഡ് വിയ്യാറയലിനെയും നേരിടും.

വിജയം തുടരാന്‍ യുവന്റസ്

ഇറ്റാലിയന്‍ സീരി എയില്‍ കരുത്തരായ യുവന്റസ് ഇന്ന് ജിനോവയെ നേരിടും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലെത്തിയതിന് ശേഷം കളിച്ച എട്ടു മത്സരത്തിലും വിജയിച്ചാണ് യുവന്റസിന്റെ പടയോട്ടം.
24 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് യുവന്റസ്. രണ്ടാം സ്ഥനത്തുള്ള നാപോളിയുമായി എട്ടു പോയിന്റിന്റെ വ്യത്യാസമുണ്ട്.
എട്ടു മത്സരങ്ങളില്‍നിന്ന് 18 ഗോളുകള്‍ നേടിയ യുവന്റസ് 5 ഗോളുകളാണ് വഴങ്ങിയത്. മറ്റൊരു മത്സരത്തില്‍ റോമ സ്പാലിനെ നേരിടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  2 months ago
No Image

അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍

National
  •  2 months ago
No Image

മുനമ്പം: വഖ്ഫ് ബോര്‍ഡിനെ പഴിചാരി മുഖ്യമന്ത്രി കരണംമറിയരുത്- പിഡിപി

Kerala
  •  2 months ago
No Image

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍, ധനമന്ത്രിയെ കാണും

Kerala
  •  2 months ago
No Image

കോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം 

National
  •  2 months ago
No Image

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

Kerala
  •  2 months ago
No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  2 months ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  2 months ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  2 months ago