ഇന്ത്യയുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ നിക്ഷേപമിറക്കുമെന്ന് അരാംകോ
റിയാദ്: ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ എണ്ണ നല്കാന് ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോ രംഗത്ത്. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും നേരത്തെ പ്രഖ്യാപിച്ചപോലെ കൂടുതല്‍ എണ്ണ നല്കാന് തയാറാണെന്നും സഊദി അരാംകോ സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍ജി. അബ്ദുല്‍ അസീസ് അല്‍ ഖുദൈമി പറഞ്ഞു.
ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ നല്‍കുന്നത് സഊദി അരാംകോ ആണ്. അടുത്ത മാസം ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് നാല്പതു ലക്ഷം ബാരല്‍ എണ്ണ അധികം നല്കാന് സഊദി അരാംകോ ആലോചിക്കുന്നതായി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.
ലോകത്തെ ആകെ പ്രതിദിന എണ്ണ ഉല്പാദനം 99 ദശലക്ഷം ബാരലാണ്. ഇതില്‍ 32 ദശലക്ഷം ബാരല്‍ ഒപെക് രാജ്യങ്ങളുടെ വിഹിതമാണ്. സഊദി അറേബ്യയുടെ പരമാവധി പ്രതിദിന ഉല്പാദന ശേഷി 12.5 ദശലക്ഷം ബാരലാണ്. എന്നാല്‍ 10.7 ദശലക്ഷം ബാരല്‍ തോതിലാണ് രാജ്യം ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."