ചിദംബരത്തെ തളയ്ക്കാന്‍ അഞ്ച് രാജ്യങ്ങളില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ സി.ബി.ഐ
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ ശക്തമായി തളച്ചിടാന്‍ സി.ബി. ഐ കരുക്കള്‍ ശക്തമാക്കുന്നു.
കേസില്‍ അഞ്ച് രാജ്യങ്ങളുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ അന്വേഷണ സംഘം നടത്തുന്നത്. നിഴല്‍ കമ്പനി രൂപീകരിച്ച് പണം തട്ടിപ്പ് നടത്തിയെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. ഇതിനുവേണ്ടിയാണ് വിദേശ രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കം.
ചിദംബരം, മകന് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ കേസിലെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ തെളിവുകള്‍ ശേഖരിക്കാനാണ് ഇംഗ്ലണ്ട്, ബര്‍മുഡ, സ്വിറ്റ്സര്‍ലാന്‍ഡ്, മൗറീഷ്യസ്, സിംഗപൂര്‍ എന്നീ രാജ്യങ്ങളുമായി സി.ബി.ഐ സംഘം ഇടപെടുന്നത്.
ഐ.എന്‍.എക്സ് മീഡിയാ കേസില്‍ ഇപ്പോള്‍ സി.ബി.ഐ കസ്റ്റഡിയിലിരിക്കെയാണ് ചിദംബരത്തിനെതിരായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നെട്ടോട്ടത്തില്‍ സി.ബി.ഐ ഏര്‍പ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."