HOME
DETAILS

വിശുദ്ധ സുകൃതങ്ങളുടെ പൂമഴ പെയ്യുന്നു

  
backup
June 07 2017 | 20:06 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b5%81%e0%b4%95%e0%b5%83%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%82

റമദാനിലെ കാരുണ്യത്തിന്റെ ദിനരാത്രങ്ങള്‍ വിടപറഞ്ഞു.ആദ്യപത്തില്‍ നാഥന്റെ കാരുണ്യം കരഗതമാക്കാന്‍ കരങ്ങള്‍ നീട്ടി ഇരന്നതിന്റെ സംതൃപ്തിയോടെയാണ് വിശ്വാസി അടുത്ത സുവര്‍ണ നിമിഷങ്ങളെ സമീപിക്കുന്നത്. കാലുഷ്യം നിറഞ്ഞ നവലോക ക്രമത്തില്‍ നോമ്പ് മുന്നോട്ട് വെക്കുന്ന ലക്ഷ്യം പലരും നിരാകരിക്കുന്നത് ഖേദകരമാണ്.

കാലത്തിന്റെ കുത്തൊഴുക്കില്‍ മനുഷ്യന്റെ സ്വഭാവത്തില്‍ വന്ന വ്യതിയാനം പോലെ തന്നെ റമദാനെ ആതിഥേയ മര്യാദയോടെ പരിഗണിക്കുന്ന സുകൃതമാര്‍ഗവും കൈമോശം വരുകയാണ്. ചിലര്‍ ഈ വിശുദ്ധ സമയങ്ങളില്‍ പോലും തിന്നാനും കുടിക്കാനും കളി തമാശകളില്‍ ഏര്‍പ്പെടാനുമുള്ള നിമിഷങ്ങളായി കണക്കാക്കുന്നു.മറ്റു ചിലര്‍ ഈ കാലത്തെ ബിസിനസ് വത്കരിച്ച് ഭൗതിക ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. എന്നാല്‍ തിന്മകളിലേക്ക് പോകാന്‍ ധാരാളം സാധ്യതകളുള്ള ആധുനിക കാലത്ത് മുന്‍ഗാമികളുടെ ചര്യകളെ മുറുകെ പിടിച്ചാല്‍ മാത്രമേ നമുക്ക് വിജയിക്കാന്‍ കഴിയുകയുള്ളൂ.ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുന്നത് കൊണ്ട് മാത്രം ഒരിക്കലും വ്രതവിശുദ്ധി ലഭിക്കുകയില്ല, മറിച്ച് മനസും ശരീരവും നന്‍മകളിലേക്ക് ചേര്‍ത്ത് പിടിക്കാന്‍ കഴിയണം.
നോമ്പ് ഒരു പരിചയാണ് എന്ന പുണ്യവചനം മനസിലാക്കുമ്പോഴാണ് അതില്‍ അന്തര്‍ലീനമായ അര്‍ഥ വ്യാപ്തി ബോധ്യപ്പെടുന്നത്.നന്മകള്‍ പ്രവര്‍ത്തിച്ചും ആത്മാര്‍ഥതയോടെ പ്രാര്‍ഥിച്ചും അരുതായ്മകളില്‍ നിന്ന് അകന്ന് നിന്നുമാണ് നോമ്പിനെ പരിചയാക്കേണ്ടത്. അത് മുന്നോട്ടുള്ള കാലത്തേക്കുള്ള വെളിച്ചമായി മാറ്റേണ്ടതുണ്ട്.എങ്കില്‍ മാത്രമേ നമുക്ക് സ്വര്‍ഗം നേടാന്‍ കഴിയുകയുള്ളൂവെന്ന് തിരിച്ചറിയണം.
പകലന്തിയോളം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചത് കൊണ്ട് മാത്രം നോമ്പ് പൂര്‍ണമാകുകയില്ല. ദേഹവും ദേഹിയും സ്ഫുടം ചെയ്‌തെടുക്കാന്‍ തിരനബി (സ) പഠിപ്പിച്ച പാഠങ്ങള്‍ പ്രകടനപരതയില്ലാതെ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് നോമ്പ് അതിന്റെ ഉത്തുംഗതയിലെത്തുന്നത്. മനുഷ്യര്‍ പരസ്പരം കലഹിച്ചും വഞ്ചിച്ചും ജീവിക്കുന്ന കാഴ്ചയാണ് എവിടെയും.സ്വാര്‍ഥതയുടെ വാഹകരായി മുഷ്യര്‍ മാറിയ സാഹചര്യത്തില്‍ അധാര്‍മ്മിതകതയെ തടുക്കാന്‍ കരുത്തുള്ള പരിചയായി നോമ്പിനെ പരിചയപ്പെടുത്തുകയാണ് കാലികമായ പ്രബോധനം.
( എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago