ഗ്ലാഡ്‌വിന്‍ പകുത്തു നല്‍കിയ ജീവന്റെ തുടിപ്പുമായി വിഷ്ണുപ്രിയ എത്തി
വരന്തരപ്പിള്ളി: പള്ളിക്കുന്ന് കോരേത്ത് വര്‍ഗീസിന്റെ മകന്‍ ഗ്ലാഡ്‌വിന്‍ മരിച്ചെങ്കിലും അവന്റെ ആന്തരികാവയവങ്ങള്‍ വിഷ്ണുപ്രിയയെന്ന 26കാരിക്കു പുതുജീവനേകിയിരുന്നു.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു മരിച്ച 14കാരന്‍ ഗ്ലാഡ്‌വിന്റെ വൃക്കയും പാന്‍ക്രിയാസിസുമാണ് കോഴിക്കോട് പേരാമ്പ്ര ഉത്രോത്ത് മിതലില്‍ സുരേന്ദ്രന്റെ മകള്‍ വിഷ്ണുപ്രിയക്കു മാറ്റിവെച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഗ്ലാഡ്‌വിനു മസ്തിഷ്‌ക മരണം സംഭവിച്ചത്. ഈ സമയം വൃക്കകളും പാന്‍ക്രിയാസിസും പ്രവര്‍ത്തന രഹിതമായ നിലയില്‍ വിഷ്ണുപ്രിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അവയവദാതാവിനെ കാത്തു കഴിയുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ മകന്റെ മരണത്തിലും മനസാന്നിധ്യവും കാരുണ്യവും കൈവിടാതിരുന്ന ഗ്ലാഡ്‌വിന്റെ കുടുംബം അവയവദാനത്തിനു സമ്മതമറിയിക്കുകയായിരുന്നു. സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയ വിഷ്ണുപ്രിയ ആദ്യം ആഗ്രഹിച്ചത് തനിക്കു പുനര്‍ജീവനേകിയ ഗ്ലാഡ്‌വിന്റെ വീട്ടിലെത്തണമെന്നതായിരുന്നു. മാതാപിതാക്കളോപ്പമെത്തിയ വിഷ്ണുണുപ്രിയയെ തങ്ങള്‍ക്കു നഷ്ടപ്പെട്ട മകനെപോലെ താലോലിക്കുകയായിരുന്നു വര്‍ഗീസും ബിന്നിയും. വീട്ടുകാരൊപ്പം ഏറെനേരം ചെലവഴിച്ച അവര്‍ ഗ്ലാഡ്‌വിന്റെ കുഴിമാടത്തില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ച ശേഷമാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."