HOME
DETAILS
MAL
മഴയില്‍ മണ്ണ് ഒലിച്ചുപോയി: ട്രാന്‍സ്ഫോമറിന്റെ അടിത്തട്ട് തകര്‍ന്നു
backup
October 20 2018 | 03:10 AM
കാട്ടാക്കട: അണപ്പാട് പാലത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന കൂറ്റന്‍ ട്രാന്‍സ് ഫോര്‍മറിന്റെ അടിത്തട്ടിലെ മണ്ണ് ഒലിച്ചുപോയി. ട്രാന്‍സ്ഫോമര്‍ തകര്‍ന്ന നിലയില്‍.
വ്യാഴാഴ്ച രാത്രി പെയ്ത മഴയിലാണ് ട്രാന്‍സ്ഫോമര്‍ തകര്‍ന്നത്. തോടിന് സമീപത്ത് വിള്ളല്‍ വീണ് ട്രാന്‍സ്ഫോര്‍മര്‍ മാസങ്ങളായി അപകടാവസ്ഥയിലായിരുന്നു. ഇക്കാര്യം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൂര്‍ണമായി ഇളകിമാറാത്തതിനാല് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ സമീപവാസികളാണ് ട്രാന്സ്ര്േമര് തോട്ടിലേക്ക് ഇടിഞ്ഞ് മാറിയ വിവരം ആദ്യംഅറിയുന്നത്. മാത്രമല്ല അണപ്പാാട് പാലവും അപകടാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."