വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചു
തൃശൂര്‍: പാരലല്‍ കോളജ് വിദ്യാര്‍ഥികളുടെ കെ.എസ്.ആര്.ടി.സി യാത്രാസൗജന്യം പിന്‍വലിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി തൃശൂര്‍ ഡിപ്പോയിലേയ്ക്ക് മാര്‍ച്ച് നടത്തി. മുന്‍ ജില്ലാ പ്രസിഡന്റ് ശോഭ സുബിന് ഉദ്ഘാടനം ചെയ്തു.
എല്ലാം ശരിയാക്കും എന്നു പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ മാത്രമാണ് ചെയ്യുന്നതെന്ന് ശോഭാ സുബിന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് മിഥുന് മോഹന്‍ അധ്യക്ഷനായി.
പാരലല്‍ കോളജ് വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം നിഷേധിച്ച തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഗതാഗതമന്ത്രിയെ വഴിയില്‍ തടയുമെന്ന് മിഥുന് മോഹന്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് നിഖില്‍ ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് ഡേവിഡ് കുര്യന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വൈശാഖ് വേണുഗോപാല്‍, മുഹമ്മദ് സറൂഖ്, ഗോകുല്‍, യദുകൃഷ്ണന്, വി.എസ് ഡേവിഡ്, പ്രിന്‍സ് ഫ്രാന്‍സിസ്, മുഹമ്മദ് ഫായിസ്, സി ശില്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."