HOME
DETAILS

നാഥനിലേക്ക് മടങ്ങുക

  
backup
June 08 2017 | 00:06 AM

%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%95

വിശ്വാസിക്ക് വ്രതശുദ്ധിയുടെ പുണ്യനാളുകളാണ് റമദാന്‍. പാപ പങ്കിലമായ ദിനരാത്രങ്ങളില്‍നിന്ന് അന്യം നിന്ന് ആത്മീയതയുടെ ദിവ്യ മന്ത്രധ്വനികള്‍കൊണ്ട് ഭക്തിനിര്‍ഭരമാക്കിയ റമദാനിലെ ഇരവുപകലുകളില്‍ എണ്ണമായവ യാത്രയായപ്പോള്‍ ഒരു പ്രധാന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഈ വ്രതാനുഷ്ടാനത്തോടെ ഇലാഹീ(ദൈവിക) സാമിപ്യം നേടാന്‍ നമുക്ക് സാധിച്ചുവോയെന്നതാണ് ചോദ്യം. അല്ലാഹുവിന്റെ കരുണാകടാക്ഷം കൊണ്ടനുഗ്രഹീതമാണ് പരിശുദ്ധ റമദാന്‍. വിപുലമായ പ്രതിഫലങ്ങളിലൂടെ മാത്രമല്ല,


വ്രതാനുഷ്ടാനം ലഘൂകരിക്കാന്‍ വേണ്ടി പ്രാപഞ്ചിക ഘടനയില്‍ പോലും ഏറെ ക്രമീകരണങ്ങളാണ് നാഥന്‍ തീര്‍ത്തുവെച്ചിട്ടുള്ളത്. പ്രാപഞ്ചികമായ അത്തരം യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണയക്കുമ്പോള്‍ നാം അത്ഭുതപരതന്ത്രരാകും.
വിസ്തൃതമായ പ്രപഞ്ചം, അതിലേറെ വിസ്മയവും അന്തര്‍ലീനമായി കിടക്കുന്ന ഇലാഹിന്റെ ഉണ്‍മയെ വിളിച്ചോതുന്ന ദിവ്യതലങ്ങള്‍. ഒരു നേരം തന്നെ പല രാജ്യങ്ങളിലും ഭിന്നമായ സമയക്രമങ്ങള്‍, മാറിമാറി വരുന്ന ഋതുരൂപപരിണാമങ്ങള്‍, ദൈര്‍ഘ്യവ്യത്യാസങ്ങളുള്ള ഇരവുപകലുകള്‍. കേവലം സൃഷ്ടിപ്പില്‍ വന്നുഭവിച്ച അക്ഷരത്തെറ്റുകളല്ല അവ. ചിന്തിക്കുന്നവര്‍ക്ക് ഗ്രഹിച്ച് മനസിലാക്കാനാവും വിധം സൃഷ്ടിപ്പില്‍ നാഥന്‍ ചേര്‍ത്തുവെച്ച ദിവ്യമായ ദൃഷ്ടാന്തങ്ങളെന്നാല്‍, ഇത്തരത്തില്‍ സ്ഥലകാല സമയങ്ങളില്‍ വരുന്ന വിപര്യയങ്ങള്‍ക്കനുസരിച്ച് അവമൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ പരിഗണിച്ചുമാണ് അല്ലാഹുതആല ദീനീനിഷ്ടകള്‍ പോലും ചിട്ടപ്പെടുത്തിയിട്ടുള്ളത്.


ലോകത്ത് അനേക ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിശ്വാസികള്‍ ഭൂമിശാസ്ത്രപരമായി വിവിധ കാലാവസ്ഥാ സ്ഥിതിവിശേഷമുള്ള ഇവരെല്ലാം സോളാര്‍ കലണ്ടര്‍ അനുസരിച്ചാണ് നോമ്പനുഷ്ടിക്കുന്നതെങ്കില്‍ ഒരു വര്‍ഷം ജൂണില്‍ നോമ്പനുഷ്ടിച്ചവര്‍ എല്ലാ കാലങ്ങളിലും ജൂണില്‍ തന്നെ നോമ്പെടുക്കേണ്ടി വരും. ഇത് തീര്‍ത്തും പ്രയാസകരമാണ്. കാരണം സോളാര്‍ കലണ്ടര്‍ ക്രമം എന്നും സുസ്ഥിരമായ സമയകാല ക്രമങ്ങളെയാണ് പ്രതിനിധീകരിക്കുക.

ഒരു സൗത്ത് ഏഷ്യക്കാരന് മാര്‍ച്ച്, ഏപ്രില്‍, മെയ് ഉഷ്ണകാലവും ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ മണ്‍സൂണ്‍ കാലവും നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങള്‍ ശൈത്യകാലവുമായിരിക്കും. മാത്രമല്ല ദിനരാത്ര ദൈര്‍ഘ്യങ്ങളുടെ സ്ഥിതിയിലും ഇക്കാര്യങ്ങള്‍ ഭിന്നമല്ല.


ധവളരാത്രികള്‍ മാത്രം പരിചയമുള്ള രാജ്യങ്ങള്‍ എത്രയൊ ഈ ലോകത്തുണ്ട്. വര്‍ഷത്തില്‍ രണ്ടുമാസക്കാലം സൂര്യാസ്തമയം കാണാത്ത രാജ്യങ്ങളാണ് ഫിന്‍ലാന്റ്, നോര്‍വെ, അലാസ്‌ക തുടങ്ങിയവ. ഇത്തരം പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനാണ് വ്രതമുള്‍പ്പടേയുള്ള സര്‍വ്വ അനുഷ്ടാനങ്ങള്‍ക്കും ലൂണാര്‍ കലണ്ടര്‍ അവലംബിക്കാന്‍ അല്ലാഹു കല്‍പിച്ചത്. ഇപ്രകാരം മൂന്നു ദശകങ്ങള്‍ കൊണ്ട് എല്ലാ ദേശക്കാര്‍ക്കും എല്ലാ മാസങ്ങളിലുമായി നോമ്പനുഷ്ടിക്കാനാവും. കാരണം ലൂണാര്‍ കലണ്ടറിലെ ഓരോ മാസവും കഴിഞ്ഞുപോയ വര്‍ഷത്തേക്കാള്‍ 11 ദിവസം കുറവായാണ് സോളാര്‍ കലണ്ടറില്‍ വരിക.


ബാലിശമായ മനുഷ്യന്റെ വിജ്ഞാന പ്രാഗത്ഭ്യം കൊണ്ടൊ യുക്തിബോധം കൊണ്ടൊ അളക്കാവുന്നതല്ല സൃഷ്ടാവിനെക്കുറിച്ചുള്ള ജ്ഞാനം. സ്ഫുടം ചെയ്‌തെടുത്തവരുടെ ഹൃദയാന്തരങ്ങളില്‍ മാത്രമേ അത് രൂപപ്പെട്ടുവരികയുള്ളൂ. അതുകൊണ്ടുതന്നെ ഇനിയുള്ള റമദാന്‍ ദിനരാത്രങ്ങളില്‍ നമുക്ക് ഇലാഹിലേക്ക് മടങ്ങാം.

 

(തെയ്യോട്ടുചിറ കമാലിയ കോളജ് പ്രിന്‍സിപ്പലാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago