വേതനം; കോടതി വിധി നടപ്പാക്കണമെന്ന് ക്ഷേത്ര ജീവനക്കാര്‍
കോഴിക്കോട്: ശബരിമല വിഷയത്തില്‍ കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ക്ഷേത്ര ജീവനക്കാരുടെ വിഷയത്തിലും ജാഗ്രത
ഐ.എന്‍.എസ് വിക്രമാദിത്യ വീണ്ടും ഓളപ്പരപ്പിലേക്ക്
ജലീല്‍ അരൂക്കുറ്റി
കൊച്ചി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച് വീണ്ടും ഓളപ്പരപ്പില്‍ കാവലിന് സജ്ജമായി. നാവികസേനയ്ക്ക് കരുത്തായി പ്രതിരോധരംഗത്ത് അന്താരാഷ്ട്രതലത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന പടകപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ കഴിഞ്ഞ മെയ് 17 നാണ് കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചത്. പരിശോധനകളും ട്രയല്‍ റണ്ണും പൂര്‍ത്തിയാക്കിയ വിക്രമാദിത്യ 23നു കൊച്ചി വിടും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ 120 ദിവസം നീണ്ടു നിന്ന അറ്റകുറ്റപ്പണികള്‍ക്കു ശേഷമാണ് വിക്രമാദിത്യ കൊച്ചിയില്‍ നിന്നു തിരിക്കുന്നത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഡ്രൈ ഡോക്കില്‍ പെയിന്റിങ് ഉള്‍പ്പെടെ വിവിധ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍ 22 ന് ഡോക്കില്‍ നിന്ന് പുറത്തുകൊണ്ടുവന്ന ശേഷം മറ്റു ക്രമീകരണങ്ങളുടെ പരിശോധനയുമായി കൊച്ചി തുറമുഖത്തെ എറണാകളും വാര്‍ഫില്‍ നങ്കൂരമിട്ടിരിക്കുകയാണ് വിക്രമാദിത്യ. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ എത്തിയ വിക്രമാദിത്യ ആധുനിക സജ്ജീകരണങ്ങളോടെ കൂടുതല്‍ കരുത്തമായിട്ടാണ് നീങ്ങുന്നതെന്ന് വിക്രമാദിത്യയുടെ മുഖ്യചുമതല വഹിക്കുന്ന കമാന്റിങ് ഓഫിസര്‍ ക്യാപ്റ്റന്‍ പുരുവിര്‍ ദാസ് കപ്പല്‍ സന്ദര്‍ശിച്ച വാര്‍ത്താലേഖകരോട് വിശദീകരിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സേവനം തൃപ്തികരമാണ്. അഞ്ച് കോടിയോളം ചെലവഴിച്ചാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചത്. വിക്രമാദിത്യയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധ സേന കൂടുതല്‍ പ്രാധാന്യമാണ് നല്‍കുന്നത്്. വിക്രാന്ത് നീണ്ട നാല് പതിറ്റാണ്ടു കാലം രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ചു വിരമിച്ചതോടെ ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായി നിലവില്‍ വിക്രമാദിത്യ മാത്രമെയുള്ളു. വിക്രമാദിത്യയുടെ ആധുനികവല്‍ക്കരണം ആണ് ഇന്ത്യന്‍ നേവി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഹൈഡ്രോളിക് ടെക്‌നോളജിയിലേക്കു കപ്പല്‍ മാറും. 2019 മെയില്‍ റഷ്യയിലെ റോസ്റ്റര്‍ സ്റ്റേറ്റ് കോര്‍പ്പറേഷന്‍ ഈ സംവിധാനം കപ്പലില്‍ ഘടിപ്പിക്കും.
പഴയ സോവിയറ്റ് യൂനിയനിലായിരുന്നു വിക്രമാദിത്യയുടെ ജന നം. ബാക്കുവില്‍ 1987ലാണ് കപ്പല്‍ കമ്മിഷന്‍ ചെയ്തത്. തുടര്‍ന്നു അഡ്മിറല്‍ ഗ്രോഷ്‌കോവ് എന്നു നാമകരണം ചെയ്ത കപ്പല്‍ റഷ്യന്‍ നാവിക സേനയുടെ ഭാഗമായി മാറി. 1996ല്‍ റഷ്യ അഡ്മിറല്‍ ഗ്രോഷ്‌കോവ് ഡീ കമ്മിഷന്‍ ചെയ്തു നാവിക സേനയില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്നു ഇന്ത്യന്‍ നാവിക സേന 2.25 ബില്യണ്‍ ഡോളറിന് അഡ്മിറല്‍ ഗ്രോഷ്‌കോവിനെ സ്വന്തമാക്കി. തുടര്‍ന്ന് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി കപ്പല്‍ ഏറ്റുവാങ്ങി വിക്രമാദിത്യ എന്നു പുനര്‍നാമകരണം ചെയ്യുകയുമായിരുന്നു. 2013 നവംബര്‍ 13നു ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായി. കൊച്ചിയില്‍ വിക്രമാദിത്യ അറ്റകുറ്റപ്പണിക്ക് എത്തുന്നത് ഇത് രണ്ടാം തവണയാണ്. 2016ലായിരുന്നു ആദ്യം എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."