പി.എഫ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പുതിയ ഉത്തരവ്
കൊല്ലം: സുപ്രിം കോടതി വിധി ഉള്‍ക്കൊള്ളാതെ പി.എഫ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനിറക്കിയ ഉത്തരവ് തൊഴിലാളികള്‍ക്ക് ഇരുട്ടടിയാകുന്നു. പി.എഫ് ഓര്‍ഗനൈസേഷന്റെ മെയ് 31 ലെ ഉത്തരവാണ് വിവാദമായത്.
1995ല്‍ എംപ്ലോയീസ് പെന്ഷന് സ്കീം നടപ്പാക്കിയപ്പോള്‍ യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്ഷന് തെരഞ്ഞെടുക്കാത്ത തൊഴിലാളികള്‍ക്ക്, കുടിശ്ശിക സഹിതമുള്ള തൊഴിലാളി വിഹിതം അടച്ച് ഉയര്‍ന്ന പെന്ഷന് വാങ്ങാന്‍ അനുവദിക്കുന്ന ഉത്തരവാണ് സുപ്രിം കോടതി നല്‍കിയത്.
ഈ ഉത്തരവ് സമ്പാദിക്കാത്ത എല്ലാ പെന്‍ഷന്‍കാര്‍ക്കും പൊതുവായി ബാധകമാക്കുമെന്ന ഉറപ്പാണ് കേന്ദ്ര തൊഴില്‍ മന്ത്രി പാര്‍ലമെന്റില്‍ സഭയ്ക്ക് നല്‍കിയത്. എന്നാല്‍ സുപ്രിംകോടതി വിധിയുടെയും പാര്‍ലമെന്റില്‍ മന്ത്രി നല്കിയ ഉറപ്പിന്റെയും നഗ്നമായ ലംഘനമാണ് പുതിയ ഉത്തരവെന്ന് എന്‍. കെ പ്രേമചന്ദ്രന് എം. പി പറഞ്ഞു.
രïു വിഭാഗത്തിലെ തൊഴിലാളികള്‍ക്കും വിധി ബാധകമാണ്. തൊഴിലാളികള്‍ക്ക് പെന്ഷന് സംബന്ധിച്ച് പി.എഫ് ഓര്ഗനൈസേഷന് പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും ഇതുവരെ ബാധകമായിരുന്നു.
മന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്കിയപ്പോഴും ഏതെങ്കിലും ഒരു വിഭാഗം തൊഴിലാളികള്‍ക്കു മാത്രമായി വിധി നിജപ്പെടുത്തുമെന്ന് പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ട് ഇ.പി.എഫില്‍ പണമടക്കുന്നവരും ഇ.പി.എഫ്.ഒ യുടെ അനുമതിയോടെ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് പണം അടയ്ക്കുന്നവരെയും രïു വിഭാഗമായി തരം തിരിക്കാനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."