യെച്ചൂരിക്കു നേരെയുണ്ടായ കൈയേറ്റം: ഇന്ന് പ്രതിഷേധം
തിരുവനന്തപുരം : സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കേന്ദ്ര കമ്മിറ്റി ഓഫിസിനകത്തു കയറി കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്തു. പ്രകോപനമുïാക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തില്‍പെട്ടുപോകാതെ സംയമനം പാലിച്ച് വന്‍ ജനപങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
സി.പി.എമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ പരസ്യ പ്രസ്താവനയാണ് ഈ അക്രമത്തിന് പ്രചോദനമായത്. കേരളഹൗസിനു മുന്നിലും എ.കെ.ജി ഭവനുനേരെയും അക്രമം നടക്കാന്‍ സാധ്യതയുïെന്ന കേരള പൊലിസിന്റെ മുന്നറിയിപ്പിനെ ഡല്‍ഹി പൊലിസ് അവഗണിക്കുകയാണ് ചെയ്തത്. സി.പി.എമ്മിന്റെ കേന്ദ്ര ഓഫിസുപോലും സുരക്ഷിതമല്ല എന്ന് സ്ഥാപിക്കാനാണ് ആര്‍.എസ്.എസ് ഈ അക്രമം നടത്തിയതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."