HOME
DETAILS

സംസ്ഥാനത്ത് പുഴമത്സ്യങ്ങള്‍ കുറയുന്നതായി പഠന റിപ്പോര്‍ട്ട്

  
backup
August 02 2016 | 19:08 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d

തൊടുപുഴ: പ്രജനനകാലത്ത് പാടത്തും പുഴയിലും നടക്കുന്ന ഊത്തപിടുത്തം പുഴമത്സ്യങ്ങളുടെ ഉന്‍മൂലനത്തിനു വഴിവയ്ക്കുന്നതായി പഠന റിപ്പോര്‍ട്ട്. 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളാണ് ഇത്തരത്തില്‍ നാശത്തിന്റെ വക്കിലെന്നാണ് ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ പഠനത്തില്‍ പറയുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനം മത്സ്യങ്ങള്‍ ഇതിനു പുറമെയാണ്. മത്സ്യങ്ങള്‍ക്കു പുറമെ തവള, കൊക്ക് തുടങ്ങിയവയും ഭീഷണി നേരിടുന്നുണ്ട്.

ഊത്തയിളക്കമെന്ന പേരില്‍ പുതുമഴയോടൊപ്പം പ്രജനനത്തിനായി വരുന്ന മത്സ്യങ്ങളെ വ്യാപകമായി പിടിക്കുന്നതാണ് മത്സ്യസമ്പത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ വഴിയൊരുക്കുന്നത്. വെള്ളമൊഴുകുന്ന വഴികളെല്ലാം അടച്ച് ഒരു മത്സ്യം പോലും രക്ഷപ്പെടാത്തരീതിയിലുള്ള കെണികളാണ് ഇവയ്ക്കായി ഒരുക്കുന്നത്. വാള, വരാല്‍, സ്വര്‍ണവാലന്‍, പൂവാലിപ്പരല്‍, കൂരല്‍ തുടങ്ങി 60 ഇനം മത്സ്യങ്ങളെയാണ് ഊത്തയിളക്കത്തിനിടയില്‍ വ്യാപകമായി പിടിക്കുന്നതെന്നാണ് കണ്ടെത്തല്‍.

ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനം മത്സ്യങ്ങളും ഇതിനിടയില്‍ നശിക്കുന്നു. കെണികള്‍, കൂടുകള്‍ മുതലായവയ്ക്കു പുറമേ വൈദ്യുതി ഉപയോഗിച്ചും നഞ്ചു കലക്കിയും മീനുകളെ കൂട്ടത്തോടെ പിടിക്കുകയാണ്. ഇത്തരം മീനുകളുടെ വരവ് 70 ശതമാനത്തോളം കുറഞ്ഞുവെന്നാണ് പഴമക്കാര്‍ പറയുന്നത്.

ഊത്തപിടുത്തത്തിനു പുറമെ പാടങ്ങള്‍ കുറഞ്ഞതും തോടുകള്‍ ഇല്ലാതായതും പുഴ മലിനമായതുമെല്ലാം ഇവയെ ബാധിക്കുന്നുണ്ട്. മത്സ്യങ്ങള്‍ പാടത്ത് നിക്ഷേപിക്കുന്ന മുട്ടകള്‍ പൂര്‍ണമായും വിരിയുന്നില്ല. രാസവളങ്ങളുടെയും മറ്റും അമിത ഉപയോഗമാണ് കാരണം.

പ്രജനന കാലത്ത് ഇണയെ ആകര്‍ഷിക്കാനായി ഉണ്ടാക്കുന്ന ശബ്ദംവച്ചാണ് തവളകളെ പിടികൂടുന്നത്. ഇവയെ പിടിക്കുന്നതിനിടയില്‍ നിരവധി ആമകളും പിടിയിലാകുന്നുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്തവയെപ്പോലും കൊല്ലുകയാണ് പതിവ്. കോള്‍പടവുകളില്‍നിന്ന് നിരവധി കൊക്കുകളേയും പിടികൂടുന്നു. എയര്‍ഗണ്ണും വലയും ഉപയോഗിച്ചാണ് ഇവയെ വേട്ടയാടുന്നത്. മുട്ടയിടാനെത്തുന്ന മീനുകളെ പിടിക്കാന്‍ അനധികൃത ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. 15000 രൂപ വരെ പിഴയും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ പലയിടത്തും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയില്ല. കേരളത്തിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് വംശനാശം നേരിടുന്നതായി നേരത്തെ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഹരിത വിപ്ലവം മത്സ്യസമ്പത്തിന്റെ വംശനാശത്തിനിടയാക്കിയെന്ന് തൂത്തുക്കുടി ഫിഷറീസ് കോളജിലെ സീനിയര്‍ ഫാക്കല്‍റ്റി ഡോ.രാമയ്യ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പുഴകളിലെ മത്സ്യസമ്പത്തിന്റെ കുറവ് മൂലം കൊതുക് വര്‍ധിക്കുന്നതിനും അതിലൂടെ പകര്‍ച്ച വ്യാധികളും വിവിധ തരം രോഗങ്ങളും വ്യാപകമാകുന്നതിനും കാരണമായി. ആറ്റുതീരങ്ങളിലെ കുഴികളില്‍ കാണപ്പെട്ടിരുന്ന തവളകള്‍ അന്യംനിന്നുപോയതും കൊതുകിന്റെ വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  a day ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  a day ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  a day ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  a day ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago