സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീïും സമരത്തിലേക്ക്. വേതനം കൂട്ടി നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു നേരത്തെ സമരം അസാനിപ്പിച്ചിരുന്നത്. എന്നാല്‍ മാനേജ്മെന്റുകള്‍ അതംഗീകരിക്കാത്തതിനാലാണ് സമരം ചെയ്യാന്‍ നഴ്സുമാര്‍ തീരുമാനിച്ചത്.
തുല്യവേതനം നല്‍കണമെന്ന സുപ്രിം കോടതി വിധിയും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വിവിധ കമ്മിറ്റി റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. പത്താം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കാട്ടി യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ആശുപത്രികള്‍ക്ക് നോട്ടിസ് നല്കിയിട്ടുï്.
അസോസിയേഷന്റെ നേതൃത്വത്തിലാണ് നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്കും സര്‍ക്കാര്‍ ആശുപത്രിയിലേതിന് തുല്യമായ വേതനം നല്‍കണമെന്നാണ് സുപ്രിംകോടതി വിധി. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഒന്നും ഇത് നടപ്പാക്കിയിട്ടില്ല.
പ്രതിദിനം 350 രൂപവരെയാണ് ഇപ്പോഴും നല്‍കുന്നത്. വിധി നടപ്പാക്കി ദിവസവേതനം ആയിരം രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. മുന്‍കാലങ്ങളില്‍ സമരം ചെയ്തപ്പോള്‍ രൂപീകരിച്ച വിവിധ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്ത സേവന വേതന വ്യവസ്ഥകളും ആശുപത്രി മാനേജ്മെന്റുകള്‍ അട്ടിമറിക്കുകയാണ്.
ഇവ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികള്‍ക്കും നോട്ടിസ് നല്‍കിക്കഴിഞ്ഞു. സമരത്തിന്റെ മുന്നോടിയായി വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചു.
അതിനിടെ ഉടന്‍ മാനേജ്മെന്റും സംഘടനയുമായി ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചിട്ടുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."