HOME
DETAILS
MAL
ബ്രദര്‍ഹുഡിനും ഹമാസിനുമുള്ള പിന്തുണ ഖത്തര്‍ അവസാനിപ്പിക്കണം: ആദില്‍ ജുബൈര്‍
backup
June 08 2017 | 01:06 AM
ജിദ്ദ: മുസ്‌ലിം ബ്രദര്‍ഹുഡ്, ഹമാസ് പോലുള്ള സംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണ ഖത്തര്‍ അവസാനിപ്പിക്കണമെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍.
ബന്ധം വിച്ഛേദിച്ചതിന്റെ ലക്ഷ്യം ഖത്തറിനെ ദ്രോഹിക്കലല്ലെന്നും അവരാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു.
ഇറാനും അവരുടെ ഏജന്റുമാര്‍ക്കും ഒപ്പമാണ് ഖത്തര്‍ നിലകൊള്ളുന്നതെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോപിച്ചിരുന്നു. സഊദി യമനിലെ ഭീകരതക്കും അട്ടിമറിക്കുമെതിരെ പോരാടിയിരുന്നു. ആ സമയം ദോഹ തെഹ്‌റാനും അവരുടെ ഏജന്റുമാര്‍ക്കും ഒപ്പമായിരുന്നു എന്നാണ് മന്ത്രാലയത്തിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."