HOME
DETAILS
MAL
ടൂറിസം വികസനത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു
backup
June 08 2017 | 01:06 AM
ഡെറാഡൂണ്‍: സ്വദേശ് ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ടൂറിസം സര്‍ക്യൂട്ടുകള്‍ തുടങ്ങാനുള്ള അനുമതിക്കായി സംസ്ഥാന ഇക്കോ ടൂറിസം കോര്പറേഷന് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. രാജാജി ദേശീയ പാര്‍ക്കും ഋഷികേശും തമ്മില്‍ ബന്ധിപ്പിച്ചുള്ളതും മറ്റൊന്ന് ഹിമാലയത്തെ ചുറ്റിയുള്ളതുമായ സര്‍ക്യൂട്ടുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
സ്വദേശി ദര്ശന് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവഷ്കരിച്ചത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാലയം, ബുദ്ധമത കേന്ദ്രങ്ങള്‍, തീരമേഖലകള്‍, ദലിത്-ആദിവാസി മേഖലകള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനുവേണ്ടിയാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അനുമതിക്കായി സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."