HOME
DETAILS
MAL
പാതയോരത്ത് ഉണങ്ങിയ മരം വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു
backup
August 02 2016 | 19:08 PM
കൊല്ലങ്കോട്: ഗോവിന്ദാപുരം മംഗലം പാതയില്‍ കൊല്ലങ്കോട് കുരുവിക്കുട്ട് മരത്തിന് കിഴക്കായി പാതയോരത്തുള്ള ഉണങ്ങിയ മരം ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു.
ഇരുചക്ര വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മരത്തിന്റെ ഉണങ്ങിയ ശിഖിരങ്ങള്‍ റോഡില്‍ വീണ് നിരവധി പേര്‍ക്ക് പരുക്ക് പറ്റിയതായി പറയുന്നു. അടുത്തുള്ള വിദ്യാലയത്തിലേക്ക് ഓട്ടോറിക്ഷയിലും മറ്റു വാഹനങ്ങളിലുമായി നിരവധി വിദ്യാര്‍ഥികളെ കടത്തിക്കൊണ്ടു പോകുമ്പോഴും ഉണങ്ങിയ മരം അപകട ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."