HOME
DETAILS

മോദിയെ സ്തുതിക്കലല്ല കോണ്‍ഗ്രസുകാരുടെ ജോലി

  
backup
August 26 2019 | 17:08 PM

modi-24254

 

തിരുത്തല്‍വാദികളായിരുന്നു എഴുപതുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നതെങ്കില്‍ ഇന്ന് സ്തുതിപാഠകരായിരിക്കുന്നു ആ സ്ഥാനത്ത്. എം.എ ജോണ്‍ നമ്മെ നയിക്കുമെന്ന ചുവരെഴുത്ത് കാലത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞുപോയി. പുതിയ കാലത്തിനനുസരിച്ച് ചില കോണ്‍ഗ്രസുകാരുടെ നിലപാടുകളും മാറിക്കൊണ്ടിരിക്കുന്നു. മോഹവലയത്തില്‍ അകപ്പെട്ട ഉത്തരാധുനിക കോണ്‍ഗ്രസ് നേതാക്കളായി ജയറാം രമേശിനെയും അഭിഷേക് സിങ്‌വിയെയും ശശി തരൂരിനെയും വിലയിരുത്താം. സാധാരണക്കാരന്റെ ജീവിത പ്രാരാബ്ധങ്ങള്‍ തൊട്ടറിഞ്ഞ് താഴെതട്ടില്‍നിന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി എം.പിമാരും നേതാക്കളുമായവരല്ല ഇവര്‍.


രാജ്യം പ്രക്ഷുബ്ധമായ ഒരവസ്ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ വിഹ്വലതകളൊന്നും ഇവരെ സ്പര്‍ശിക്കാതെ പോകുന്നത് സാധാരണക്കാരന്റെ വികാര വിചാരങ്ങളുടെ സ്പന്ദനങ്ങള്‍ അറിയാത്തതിനാലാണ്. അതുകൊണ്ടാണ് ഈവക കാര്യങ്ങളിലൊന്നും അസ്വസ്ഥമാകാതെ അവര്‍ മോദി സ്തുതിയില്‍ അഭിരമിക്കുന്നത്. കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അനുഭവപ്പെടാത്ത സാമ്പത്തിക തകര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് രംഗം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയുന്നത് മോദി വിരുദ്ധ രാഷ്ട്രീയ നേതാക്കളല്ല, നീതി ആയോഗ് ഉപാധ്യക്ഷനും സാമ്പത്തിക വിദഗ്ധനുമായ രാജീവ് കുമാറാണ്. അദ്ദേഹത്തെ പിന്താങ്ങിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനും രംഗത്തെത്തി. ചെപ്പടി വിദ്യകള്‍കൊണ്ടൊന്നും രാജ്യം അകപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറുകയില്ലെന്ന് ഇവര്‍ രണ്ടുപേരും തറപ്പിച്ച് പറയുമ്പോള്‍ മോദി സ്തുതിഗീതങ്ങളില്‍ അഭിരമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൊന്നും വിഷയമല്ല.


കശ്മിര്‍ ഇന്ന് ലോകത്തിന്റെ മുമ്പിലെ ചുട്‌നെടുവീര്‍പ്പാണ്. അടച്ചിട്ട വാതില്‍പ്പാളികള്‍ക്കരികില്‍ ഓരോ വീട്ടുകാരും ഭയപ്പാടോടെയാണ് കഴിയുന്നത്. എപ്പോഴാണ് പട്ടാളത്തിന്റെ കനത്ത ബൂട്ടിട്ട കാലുകള്‍ ആ വാതിലുകള്‍ തകര്‍ക്കുക എന്നറിയില്ല. അകത്തളങ്ങളില്‍നിന്നും ഉയരുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും തേങ്ങലുകള്‍ താഴ്‌വരയെ ദുഃഖസാന്ദ്രമാക്കിയിരിക്കുന്നു. പൗരാവകാശം ഛേദിക്കപ്പെട്ട സ്വന്തം രാജ്യത്ത് തടവറയിലെന്നപോലെ വീടകങ്ങളില്‍ കഴിയുകയാണ് ഒരു ജനത. ഇതൊന്നും ജയറാം രമേശിനെയോ അഭിഷേക് സിങ്‌വിയേയോ ശശി തരൂരിനെയോ അലട്ടുന്നില്ല. എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍ എത്തിയതാണ് ഇവര്‍ മോദിയുടെ ഭരണനേട്ടമായി കാണുന്നത്. താന്‍ മോദിയെ വിമര്‍ശിച്ചു പുസ്തകമെഴുതിയ ആളാണെന്നാണ് ശശി തരൂരിന്റെ വാദം.


മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ ഭരണമാതൃക പൂര്‍ണമായും മോശമല്ലെന്നും പാചക വിതരണ പദ്ധതി (ഉജ്വല യോജന) വിജയകരമായി നടപ്പാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നുമാണ് ജയറാം രമേശ് മോദിയെ പുകഴ്ത്താന്‍ തെരഞ്ഞെടുത്ത വാചകങ്ങള്‍. ശശി തരൂരും അഭിഷേക് സിങ്‌വിയും അദ്ദേഹത്തെ പിന്തുണക്കുകയുമുണ്ടായി. ഇതിനെക്കാളും അതീവ പ്രാധാന്യമര്‍ഹിക്കുന്ന എത്രയോ നന്മകള്‍ ചെയ്തവരാണ് കടന്നുപോയ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെന്ന ചരിത്രപാഠം ഇവര്‍ ഉള്‍ക്കൊള്ളാതെ പോയി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവിഷ്‌കരിച്ച പഞ്ചവത്സര പദ്ധതിയുടെ അടിത്തറയിലാണ് ഇന്ന് കാണുന്ന ഇന്ത്യ കെട്ടിപ്പടുത്തത്. നെഹ്‌റു രാഷ്ട്രത്തിന് വേണ്ടി ചെയ്ത സേവനങ്ങള്‍ ബോധപൂര്‍വം തമസ്‌കരിച്ച് അദ്ദേഹത്തെ സ്ഥാനത്തും അസ്ഥാനത്തും ബി.ജെ.പി അപമാനിച്ചുകൊണ്ടിരിക്കുന്നത് സ്തുതിപാഠകര്‍ക്ക് വിഷയമല്ല. അത്തരം വിമര്‍ശനങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞതായും അറിവില്ല. നെഹ്‌റുവിനെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്ന് എന്തുകൊണ്ട് ഈ നേതാക്കള്‍ സംഘ്പരിവാര്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നില്ല.
ആധുനിക ഇന്ത്യ എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിയ പ്രധാന മന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. 2009ല്‍ സാമ്പത്തികമാന്ദ്യം ലോകരാഷ്ട്രങ്ങളുടെ സമ്പദ് നില അവതാളത്തിലാക്കിയപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നത് ഇന്ദിരാഗാന്ധി നടപ്പിലാക്കിയ ബാങ്ക് ദേശസാല്‍ക്കരണം കൊണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെപേരില്‍ അവരെ തുടരെത്തുടരെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി നേതൃത്വത്തെ ഈ സത്യം എന്തുകൊണ്ട് ബോധ്യപ്പെടുത്തുന്നില്ല. ഒരു ഗ്യാസ് സിലിണ്ടര്‍ അടുക്കളയില്‍ എത്തിയതാണോ ഇതിനേക്കാളേറെ മഹത്തരമായ കാര്യം. കാല്‍പനിക ലോകത്ത്‌നിന്നും ഇറങ്ങിവന്ന് ചുട്ടുപൊള്ളുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടവരാണ് ജയറാം രമേശും ശശി തരൂരും അഭിഷേക് സിങ്‌വിയും. ഇന്ത്യ കടന്ന്‌പോന്ന ദുര്‍ഘടപാതകളെക്കുറിച്ച് കോമളവൃദ്ധരായ ഈ നേതാക്കള്‍ അറിയാതെപോയി.


ഇന്ത്യയിലെ വോട്ടിങ് പ്രായം 18 ആക്കി കുറച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. പഞ്ചായത്തീരാജും നഗരപാലക ബില്ലും പാസാക്കിയത് അദ്ദേഹം ഈ രാജ്യത്തിന് ചെയ്ത നന്മകളാണ്. കംപ്യൂട്ടര്‍ ഇന്ത്യക്കാരന് അജ്ഞാതവസ്തുവായിരുന്ന കാലത്ത് ഇന്ത്യന്‍ യുവത്വത്തിന് പുതിയ ദിശാബോധവും തൊഴില്‍ സാധ്യതയും നല്‍കിയ കംപ്യൂട്ടര്‍ വിപ്ലവവും, വാര്‍ത്താവിനിമയ, ടെലികോം രംഗത്ത് കുതിച്ച്ചാട്ടവും സാധ്യമാക്കിയ രാജീവ് ഗാന്ധിയെ ഒരിക്കല്‍പോലും നന്ദിയോടെ ബി.ജെ.പി നേതൃത്വം അനുസ്മരിക്കുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹം നേരിട്ട് ഇടപെടാത്ത ബൊഫോഴ്‌സ് ഇടപാടില്‍ അദ്ദേഹത്തെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതൊന്നും സ്തുതിപാഠകരെ അസ്വസ്ഥപ്പെടുത്തുന്നില്ല.
തൊഴിലുറപ്പ് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് അസംഘടിതരായ തൊഴിലാളികള്‍ക്ക് സ്ഥിരവരുമാനം സാധ്യമാക്കിക്കൊടുത്ത സര്‍ക്കാറായിരുന്നു ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഒന്നാം യു.പി.എ ഭരണകൂടം. വിപ്ലവകരമായ വിവരാവകാശ നിയമം പാസാക്കിയതും ഒന്നാം യു.പി.എ ഭരണകാലത്താണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ജന്‍ധന്‍ യോജന, പ്രധാനമന്ത്രി ജീവന്‍ജ്യോതി യോജന, പ്രധാനമന്ത്രി ജീവന്‍ സുരക്ഷാ യോജന തുടങ്ങി എത്രയെത്ര ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ സര്‍ക്കാര്‍ നിര്‍വഹിച്ചത്. ഇതില്‍ ഏതിനെക്കുറിച്ചെങ്കിലും ഏതെങ്കിലുമൊരു സംഘ്പരിവാര്‍ നേതാവ് അഭിനന്ദന സൂചകമായി ഒരുവാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ
ഇന്ത്യന്‍ ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഭേദഗതി ബില്ലുകളുമായി നരേന്ദ്രമോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രത്യക്ഷപ്പെട്ട് മുത്വലാഖ് ബില്ലും, വിവരാവകാശ ഭേദഗതി നിയമവും, കശ്മിരിനെ രണ്ടായി മുറിക്കുന്ന ബില്ലും പാര്‍ലമെന്റില്‍ പാസാക്കിയപ്പോള്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചത് ഈ സ്തുതിഗീതത്തിന്റെ പശ്ചാതലത്തില്‍വേണം ചിന്തിക്കാന്‍. വംശീയഹത്യയുടെ പാപക്കറ പുരണ്ട കരങ്ങളുമായി ഒരൊറ്റ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും ഇന്ത്യയുടെ ഭരണ ചക്രം തിരിച്ചിട്ടില്ലെന്ന ചരിത്രസത്യം സ്തുതിപാഠകരായ കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍ക്കുന്നത് നന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago