സംസ്ഥാന പാതയില്‍ മൂന്ന് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു
ചെറുതുരുത്തി: ഭാരതപുഴയില്‍ പിതൃതര്‍പ്പണം നടത്താനെത്തിയവര്‍ വീതി കുറഞ്ഞ കൊച്ചി പാലം പാര്‍ക്കിങ് കേന്ദ്രമാക്കിയതോടെ ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ മൂന്ന് മണികൂറോളം വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. പാലത്തിന്റെ ഇരു ദിശകളിലേ്ക്കും വാഹനങ്ങള്‍ കിലോമീറ്ററുകളോളം നീണ്ട് കിടന്നത് ജന ദുരിതം ഇരട്ടിയാക്കി. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് പാലത്തിന് മുകളില്‍ എറണാംകുളം രജിസ്ട്രഷനുള്ള രണ്ട് കാറുകള്‍ നിര്‍ത്തിയിട്ട് ഉടമകള്‍ ബലിതര്‍പ്പണത്തിന് പോയത്. ഈ സമയത്ത് പാലത്തിലൂടെ വാഹന ഗതാഗതം കാര്യമായി ആരംഭിച്ചിരുന്നില്ല. നേരം വെളുത്തതോടെ ബസുകളും ഭാരവാഹനങ്ങളും, ചെറുവാഹനങ്ങളുമൊക്കെ സര്‍വീസ് ആരംഭിച്ചതോടെ രൂക്ഷമായ ഗതാഗത കുരുക്ക് ആരംഭിക്കുകയായിരുന്നു. ഒറ്റവരിയായി മാത്രമെ വാഹനങ്ങള്‍ക്ക് കടന്ന് പോകാനായുള്ളു ഗതാഗത നിയന്ത്രണത്തിന് പൊലിസ് എത്താതിരുന്നതും പ്രതിസന്ധി മൂര്‍ച്ചിക്കുന്നതിന് വഴിവെച്ചു. നിയമം ലംഘിച്ച് വാഹന പാര്‍ക്കിങ് നടത്തി നൂറ് കണക്കിന് പേരെ വലച്ച വാഹന ഉടമകള്‍ക്ക് നേരെ പെറ്റികേസ് പോലും ചുമത്താതെ പൊലിസ് വാഹന ഉടമകളെ വിട്ടയച്ചതും പരാതിക്കും, പ്രതിഷേധത്തിനും വഴിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."