HOME
DETAILS

ജമാല്‍ കഷോഗി കൊലപാതകം ദുരൂഹതകളുടെ മറയില്‍ രണ്ടാഴ്ച; ഒടുവില്‍ സ്ഥിരീകരണം

  
backup
October 21 2018 | 07:10 AM

%e0%b4%9c%e0%b4%ae%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%a6%e0%b5%81


അങ്കാറ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ കൊലപാതകം വരുത്തിവച്ച കരിനിഴലില്‍നിന്ന് സഊദി അറേബ്യ ഇനിയെങ്ങനെ രക്ഷപ്പെടുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍ അടക്കമുള്ള ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ വരെ സംഭവത്തെ തള്ളിപ്പറയുകയും ഉപരോധമടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നുണ്ട്. ഖത്തര്‍, തുര്‍ക്കി, ഇറാന്‍ കൂട്ടുകെട്ടിനെതിരേ സഊദി ലോകരാഷ്ട്രങ്ങളുടെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളുടെയും പിന്തുണയുറപ്പിച്ച് പുതിയ കരുനീക്കങ്ങള്‍ നടത്തുകയായിരുന്നു. അതിനിടെയാണ് തുര്‍ക്കിയില്‍നിന്നുതന്നെ സഊദിക്ക് ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായത്.

സഊദി വാദം
കഷോഗിയുടെ തുര്‍ക്കി പൗരയായ പ്രതിശ്രുത വധുവാണ് ആദ്യമായി സംഭവം പുറത്തുവിടുന്നത്. ഭര്‍ത്താവിനെ കോണ്‍സുലേറ്റില്‍നിന്നു കാണാതായ വിവരം തുര്‍ക്കി അധികൃതരെ അറിയിക്കുകയായിരുന്നു. തൊട്ടുടനെ കഷോഗി കൊല്ലപ്പെട്ടെന്ന് തുര്‍ക്കി വ്യക്തമാക്കി. എന്നാല്‍, സഊദി തുടക്കം മുതലേ ഇക്കാര്യം നിഷേധിച്ചു. കഷോഗി കോണ്‍സുലേറ്റ് വിട്ടിട്ടുണ്ടെന്നും പിന്നീടെന്തു സംഭവിച്ചെന്ന കാര്യം വ്യക്തമല്ലെന്നുമായിരുന്നു സഊദിയുടെ പ്രതികരണം.
ആദ്യം അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും സംഭവത്തില്‍ അമേരിക്കയടക്കമുള്ള സഖ്യരാജ്യങ്ങള്‍ വിശദീകരണം തേടി. സഊദിയുടെ ന്യായീകരണം വ്യക്തമല്ലെന്ന് ഫ്രാന്‍സും ബ്രിട്ടനും വ്യക്തമാക്കി. അതോടെ സഊദി അന്വേഷണം പ്രഖ്യാപിച്ചു. തുര്‍ക്കി അന്വേഷണം ശക്തമാക്കിയതോടെ സഊദി രാജകുമാരന്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ അങ്കാറയിലെത്തി തുര്‍ക്കി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. യോജിച്ച അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.എന്നാല്‍, അധികം മുന്നോട്ടുപോകാനാകില്ലെന്നു വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കഷോഗി കൊല്ലപ്പെട്ട വിവരം സഊദി ഇന്റലിജന്‍സ് തലവന്‍ സമ്മതിച്ചത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഏറ്റവും വിശ്വസ്തനായ ഉപദേഷ്ടാവ് സഊദ് അല്‍ ഖഹ്താനി അടക്കമുള്ള മുതിര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങളെ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. 18 സഊദി പൗരന്മാരെ അറസ്റ്റ് ചെയ്തതായും സഊദി വ്യക്തമാക്കി.
മൃതദേഹം പ്രാദേശികമായ ഇടനിലക്കാര്‍ക്ക് കൈമാറിയതായാണ് സഊദിയുടെ വാദം.

തുര്‍ക്കിയുടെ ഇടപെടല്‍
സംഭവത്തിന്റെ തുടക്കം മുതല്‍ തന്നെ ശക്തമായ നിലപാടാണ് തുര്‍ക്കി സ്വീകരിച്ചത്. കഷോഗി കൊല്ലപ്പെട്ടതു തന്നെയാണെന്ന് തുര്‍ക്കി ആദ്യം വ്യക്തമാക്കി. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ സംഭവവുമായി ബന്ധപ്പെട്ടു സാധ്യമായ തെളിവുകളെല്ലാം ശേഖരിച്ചു. കോണ്‍സുലേറ്റിലെ 18ഓളം തുര്‍ക്കി പൗരന്മാരെ ചോദ്യം ചെയ്തു. കോണ്‍സുലേറ്റില്‍നിന്നുള്ള നിര്‍ണായക ശബ്ദരേഖകളും വിഡിയോ ദൃശ്യങ്ങളും ഇതിനിടയില്‍ തുര്‍ക്കി അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു.
കഷോഗിയെ വധിക്കാനായി 15 പേരെ റിയാദില്‍നിന്ന് അയച്ചതായി തുര്‍ക്കി ആരോപിച്ചു. മൃതദേഹം ഛേദിച്ച് കാട്ടില്‍ ഉപേക്ഷിച്ചതായുള്ള സൂചനയെ തുടര്‍ന്ന് സമീപത്തെ ബെല്‍ഗ്രാഡ് വനത്തിലേക്കും തുര്‍ക്കി അന്വേഷണം വ്യാപിപ്പിച്ചു. സംഭവദിവസം കോണ്‍സുലേറ്റിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അന്വേഷണം ശക്തമാക്കി. ഇതോടെയാണ് സഊദി കൊലപാതകം സ്ഥിരീകരിക്കാന്‍ നിര്‍ബന്ധിതരായത്.


അപലപിച്ച് ലോകരാജ്യങ്ങള്‍
വാഷിങ്ടണ്‍: കഷോഗിയുടെ കൊലപാതക വിവരം വെളിപ്പെടുത്തിയതിനു പിറകെ ലോകരാഷ്ട്രങ്ങള്‍ രൂക്ഷവിമര്‍ശമാണ് സഊദിക്കെതിരേ ഉന്നയിച്ചിരിക്കുന്നത്. ട്രംപ് വിശ്വാസം രേഖപ്പെടുത്തിയെങ്കിലും വൈറ്റ് ഹൗസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആംനെസ്റ്റി യു.എന്നിനോട് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു. യു.എന്‍, ജര്‍മനി, ബ്രിട്ടന്‍, സ്‌പെയിന്‍ തുടങ്ങിയ കക്ഷികളെല്ലാം അപലപിച്ചു.
സഊദിയുടെ സ്ഥിരീകരണം വിശ്വാസയോഗ്യമാണെന്നും എന്നാല്‍ കോണ്‍സുലേറ്റില്‍ സംഭവിച്ചത് അംഗീകരിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍, സ്ഥിരീകരണം ദുഃഖകരമാണെന്നും സംഭവത്തില്‍ സുതാര്യമായ അന്താരാഷ്ട്ര അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സുതാര്യവും ആഴത്തിലുള്ളതുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകികള്‍ക്കു ശക്തമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നു വ്യക്തമാക്കി. സഊദിയുടെ വിശദീകരണം സ്വീകരിക്കാനാകില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ വ്യക്തമാക്കി. എന്നാല്‍, സഖ്യകക്ഷികളായ ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍, യമന്‍ എന്നീ രാജ്യങ്ങള്‍ സഊദിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  22 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  31 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  39 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago