ബഷീറലി ശിഹാബ് തങ്ങൾ തുർക്കി മതകാര്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
അങ്കാറ: തുർക്കി സന്ദർശിക്കുന്ന പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ തുർക്കി മത കാര്യ വകുപ്പ് ഡയറക്ടർ എർദാൽ അൽതായിയുമായി അങ്കാറയിൽ കൂടിക്കാഴ്ച നടത്തി. തുർക്കിയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെ മത മുന്നേറ്റങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധം പൗരാണിക കാലം തൊട്ടുള്ളതാണെന്ന് ഇരുവരും ചർച്ചയിൽ അഭിപ്രായപ്പെട്ടു.
തുർക്കിയിലെ മത കാര്യ വകുപ്പ് ഇന്ത്യയുമായി സഹകരിച്ച് പല പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇന്ത്യ ഗവൺമെന്റിന്റെ നിസ്സംഗത അതിന് തടസ്സമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ യു.പി.എ സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ തുർക്കിയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ സഹായകമാകുമെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു. കേരളത്തിലെ സമന്വയ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം നേരിൽ കാണാനുള്ള ക്ഷണത്തെ അദ്ദേഹം സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ തങ്ങളോടൊപ്പം സ്വാലിഹ് വാഫി ഓമശ്ശേരി, റാഷിദ് ഹുദവി പുതുപ്പള്ളി, മുസ്ഥഫ ഹുദവി ഉജമ്പാടി, ഹനീഫ് ഹുദവി കാസർഗോസ്, ഫവാസ് ഹുദവി കോടിയാട് റിയാസ് കോഴിക്കോട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."