മതവിരുദ്ധതയെ മതമാക്കുന്ന സമീപനമാണ് യുക്തിവാദികളുടേത് : മനീഷ സെമിനാര്‍
മലപ്പുറം: മതവവിരുദ്ധതയെ മതമായി സ്വീകരിക്കുന്ന സമീപനമാണ് യുക്തിവാദത്തിന്റെ നയമെന്നു എസ്.കെ.എസ്.എസ്.എഫ് മനീഷ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. മതങ്ങളോട് അന്തമായ വിരോധം വെച്ചു പുലര്‍തുന്നവര്‍ ശാസ്ത്രത്തിന്റേയും ആധുനികതയുടെയും വക്താക്കളായ പുരോഗമനവാദികളായി പ്രത്യക്ഷപ്പെടുകയാണ്. തങ്ങളുടേതല്ലാത്ത ലോകവീകഷണങ്ങളോട് ബൗദ്ധികമായ അസഹിഷ്ണുത പുലര്‍ത്തുന്ന യുക്തിവാദം ജാതീയമായ വരേണ്യതപോലെ ബൗദ്ധികമായ വരേണ്യവാദമാണ് മുന്നോട്ടുവെക്കുന്നത്.
യൂറോപ്പ്യന്‍ കേന്ദ്രീകൃതമായ ലിബറല്‍ യുക്തിയുടെ കോളനിവല്‍ക്കരണം ചിന്തകളില്‍ ശക്തമാവുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ലിബറലിസം,യുക്തിവാദം,അരാജകത്വം എന്ന വിഷയത്തില്‍ മലപ്പുറം സുന്നീ മഹലില്‍ നടന്ന ഏകദിന സെമിനാര്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ.മോയിന്‍ ഹുദവി മലയമ്മ അധ്യക്ഷനായി.അഡ്വ.ഓണംപിള്ളി മുഹമ്മദ് ഫൈസി,ഇ.എം.സുഹൈല്‍ ഹുദവി, ഡോ.വി.ഹിക്മത്തുല്ല,അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, ശുഐബ് ഹൈതമി വാരമ്പറ്റ പഠനസെഷനില്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."