കേരള ബാങ്ക് രൂപീകരണം: ഉപസമിതികള്‍ അടുത്തമാസം യോഗം ചേരും
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ഉപസമിതികള്‍ അടുത്തമാസം യോഗം ചേരും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നവംബര്‍ ഒന്‍പതിന് തിരുവനന്തപുരത്താണ് യോഗം. നിലവിലുള്ള 15 ഉപസമിതികള്‍ തയാറാക്കിയിട്ടുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. ഇവയില്‍നിന്ന് ക്രോഡീകരിച്ചുള്ള നിര്‍ദേശങ്ങളാകും കേരള ബാങ്ക് രൂപീകരണത്തിനായി സ്വീകരിക്കുക.
സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണസംഘം രജിസ്ട്രാര്‍, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയരക്ടര്‍ എന്നിവര്‍ക്കാണ് കേരള ബാങ്ക് രൂപീകരണത്തിന്റെ മേല്‍നോട്ട ചുമതല. ഇവരെ മൂന്നുപേരെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാബാങ്ക് ജനറല്‍ മാനേജര്‍മാരാണ് മറ്റ് സമിതികളിലെ അംഗങ്ങള്‍. ഓരോ ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരെയും ഓരോ സമിതിയുടെ അധ്യക്ഷരാക്കിയിട്ടുണ്ട്. മൂന്ന് അംഗങ്ങളാണ് ഓരോ സമിതിയിലുമുള്ളത്. നിലവില്‍ കേരള ബാങ്ക് രൂപീകരണത്തിനായി മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് രൂപീകരിച്ച പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിന്റെ പങ്കാളിത്തമോ മേല്‍നോട്ടമോ ഇല്ലാതെയാണ് 15 സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."